ആര്‍എസ് വിമല്‍ ഫെയ്‌സ് ബുക്കില്‍ പങ്കുവച്ച ചിത്രം 
Entertainment

കര്‍ണനായി വിക്രം തന്നെ; പ്രഖ്യാപനവുമായി ആര്‍എസ് വിമല്‍

സംവിധായകന്‍ ഫെയ്‌സ് ബുക്ക്‌പോസ്റ്റിലൂടെയാണ് വിവരം പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സൂപ്പര്‍താരം വിക്രത്തിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന 'സൂര്യപുത്ര മഹാവീര്‍ കര്‍ണ' ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. സംവിധായകന്‍ ഫെയ്‌സ് ബുക്ക്‌
പോസ്റ്റിലൂടെയാണ് വിവരം പങ്കുവച്ചത്. കര്‍ണനിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

വിക്രത്തിന്റെ ചിത്രത്തോടൊപ്പം 'സൂര്യപുത്രന്‍ കര്‍ണന്‍ റോളിങ് സൂണ്‍' എന്ന കുറിപ്പോടെയായിരുന്നു ചിത്രം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്.  പൃഥ്വിരാജിനെ നായകനാക്കി 2018ല്‍ പ്രഖ്യാപിച്ച ചിത്രമാണ് കര്‍ണന്‍. പിന്നീട് വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കര്‍ണന്‍ ഒരുക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു വിമല്‍.

നേരത്തെ ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. പിന്നീട് കോവിഡും ലോക്ഡൗണുമായതോടെ ചിത്രീകരണം മുടങ്ങി. പിന്നാലെ കര്‍ണനില്‍ നിന്ന് വിക്രം പിന്മാറിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT