Sophie Turner ഇൻസ്റ്റ​ഗ്രാം
Entertainment

'ബോളിവുഡ് സിനിമയിൽ ഡാൻസ് ചെയ്യണമെന്നുണ്ട്, ആർആർആർ ഒരുപാട് ഇഷ്ടപ്പെട്ടു'; ​ഗെയിം ഓഫ് ത്രോൺസ് താരം

എന്നെങ്കിലും ഒരു ബോളിവുഡ് സിനിമയുടെ ഭാഗമാകണമെന്നും നടി പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

​ഗെയിം ഓഫ് ത്രോൺസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സോഫി ടർണർ. സീരിസിൽ സോഫി അവതരിപ്പിച്ച സൻസ സ്റ്റാർക് എന്ന കഥാപാത്രം ഏറെ കയ്യടികൾ നേടിയിരുന്നു. ഇപ്പോഴിതാ ബോളിവുഡ് സിനിമകളെക്കുറിച്ച് മനസുതുറക്കുകയാണ് നടി. ബോളിവുഡ് താരങ്ങളെ പ്രശംസിക്കുകയും ചെയ്തു സോഫി.

എന്നെങ്കിലും ഒരു ബോളിവുഡ് സിനിമയുടെ ഭാഗമാകണമെന്നും നടി പറഞ്ഞു. ഫസ്റ്റ്പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് സോഫി ടർണർ ഇക്കാര്യം പറഞ്ഞത്. തന്റെ പുതിയ സീരിസായ സ്റ്റീലിന്റെ പ്രൊമോഷനായി എത്തിയതായിരുന്നു നടി. 'ആർആർആർ ഒരുപാട് ഇഷ്ടമായി. ഒരു ബോളിവുഡ് സിനിമയിൽ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ബോളിവുഡ് സിനിമയിൽ ഡാൻസ് ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്.

ഗംഭീര വിഷ്വലുകളാണ് ബോളിവുഡ് സിനിമകളിൽ. ഒരു വെസ്റ്റേൺ ഫിലിം സെറ്റിൽ കാണാത്ത തരം പ്രൊഡക്ഷൻ ഡിസൈനുകളാണ് ബോളിവുഡ് സിനിമകളിൽ ഉള്ളത്. ഏതെങ്കിലും ഒരു സിനിമയിൽ ഒരിക്കൽ എനിക്ക് ഭാഗമാകണം', നടി പറഞ്ഞു. അതോടൊപ്പം ബോളിവുഡിൽ ഷാരുഖ് ഖാനെയും ദീപിക പദുക്കോണിനെയുമാണ് തനിക്ക് ഏറെ ഇഷ്ടമെന്നും സോഫി കൂട്ടിച്ചേർത്തു.

അതേസമയം ആഗോള തലത്തിൽ ഉൾപ്പെടെ ശ്രദ്ധ നേടിയ സിനിമയാണ് എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ. റാം ചരണും ജൂനിയർ എൻടിആറും പ്രധാന വേഷത്തിൽ എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്. സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയില്‍ രാജമൗലി ആര്‍ആര്‍ആറില്‍ അവതരിപ്പിച്ചത്.

Cinema News: Actress Sophie Turner praises Bollywood.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുതലിന്റെ മഹാമാതൃക; അതിജീവനത്തിന്റെ 'കേരള സ്റ്റോറി'; വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം നാളെ

ലോകകപ്പില്‍ പാകിസ്ഥാന്‍ സെമി കാണുമോ? ശ്രീലങ്കയ്‌ക്കെതിരെ എത്ര റണ്‍സിന് ജയിക്കണം, ചേസ് ചെയ്യുകയാണെങ്കില്‍?

ലോറിയിലേക്ക് കാര്‍ പാഞ്ഞു കയറി; ഫുട്പാത്തിലേക്ക് ബൈക്ക് ഇടിച്ചുകയറി; വാഹനാപകടങ്ങളില്‍ ആറ് മരണം

'കേരളം യുഡിഎഫ് ഭരിക്കും; എന്‍ഡിഎയ്ക്ക് രണ്ട് സീറ്റ് മാത്രം'; ലോക്‌പോള്‍ സര്‍വേ ഫലം

ടോള്‍ബൂത്തില്‍ പിറകിലേക്കെടുത്ത ട്രെയിലര്‍ ദേഹത്തുകയറി, ജീവനക്കാരന്‍ മരിച്ചു

SCROLL FOR NEXT