Soubin Shahir, Manjummel Boys producer file
Entertainment

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് : സൗബിനെ ചോദ്യം ചെയ്തു, ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ്

എല്ലാം കൃത്യമായി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് താരം

സമകാലിക മലയാളം ഡെസ്ക്

'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ നടനും ചിത്രത്തിന്റെ നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്തു. സഹനിര്‍മാതാക്കളേയും ചോദ്യം ചെയ്തിട്ടുണ്ട്. ആവശ്യമെങ്കില്‍ തുടര്‍ന്നും വിളിപ്പിക്കും എന്ന് അറിയിച്ചാണ് പൊലീസ് സൗബിനേയും മറ്റു നിര്‍മാതാക്കളേയും വിട്ടയച്ചത്. അതേസമയം എല്ലാം കൃത്യമായി തന്നെ പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നാണ് സൗബിന്റെ പ്രതികരണം.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സൗബിനും പിതാവ് ബാബു ഷാഹിറുമടക്കമുള്ള നിര്‍മാതാക്കള്‍ മരട് പൊലീസ് സ്റ്റേഷനിലെത്തിയത്. ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറോളം നീണ്ടു നിന്നു. കേസ് റദ്ദാക്കണമെന്ന ആവശ്യം നേരത്തെ കോടതി തള്ളിക്കളഞ്ഞിരുന്നു.

സിനിമയുടെ ലാഭവിഹിതത്തിന്റെ 40 ശതമാനം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെന്നായിരുന്നു പരാതി. അരൂര്‍ സ്വദേശിയായ സിറാജ് ആണ് പരാതിക്കാരന്‍. നേരത്തെ കോടതി കേസിലെ കുറ്റാരോപിതര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മാണത്തിനായി ചെലവാക്കിയ തുകയുടെ ഉറവിടത്തെക്കുറിച്ചും ചിത്രത്തിന്റെ കളക്ഷന്‍ തുകയെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങളാണ് പൊലീസ് തേടിയത്.

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് 2024 ലാണ് തിയറ്ററുകളിലെത്തുന്നത്. ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയ സിനിമ 200 കോടിയലധികം കളക്ട് ചെയ്തിരുന്നു. കേരളത്തിന് പുറത്തും വലിയ വിജയമായി മാറാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. സൗബിനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു.

Actor and producer Soubin Shahir was questioned by the police. asked to be present whenever needs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT