'റേപ്പിസ്റ്റുകള്‍ സന്യാസിയാകുന്ന ഇന്ത്യയില്‍ ബീഫ് കഴിക്കുന്നയാള്‍ രാമന്‍ ആയാലെന്താ?'; 'രാമായണ' വിവാദത്തില്‍ ചിന്‍മയി

താന്‍ ബീഫ് കഴിക്കുമെന്ന് രണ്‍ബീര്‍ പറഞ്ഞിരുന്നു.
Chinmayi about Ranbir Kapoor Playing Rama
Chinmayi about Ranbir Kapoor Playing Ramaഫയല്‍
Updated on
1 min read

രണ്‍ബീര്‍ കപൂര്‍ രാമനായി എത്തുന്ന ചിത്രമാണ് രാമായണ. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന സിനിമയില്‍ സായ് പല്ലവി സീതയായും യാഷ് രാവണനായും അഭിനയിക്കുന്നു. കഴിഞ്ഞ ദിവസമാണ് കാത്തിരിപ്പുകള്‍ക്കിടയില്‍ ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങിയത്. വീഡിയോ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയെന്ന ലേബലുമായി വരുന്ന രാമായണ ബോക്‌സ് ഓഫീസ് നിറയ്ക്കുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

Chinmayi about Ranbir Kapoor Playing Rama
'വിവരക്കേട് വിളിച്ച് പറയുക, എന്നിട്ട് മാപ്പിരക്കുക, കഷ്ടം തന്നെ ഡീം ഡോം'; തല്‍ക്കാലം 'വെടിനിര്‍ത്തല്‍' എന്ന് എംഎ നിഷാദ്

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിമര്‍ശനങ്ങളും ഉയര്‍ത്തുന്നുണ്ട്. സായ് പല്ലവിയെ സീതയാക്കുന്നതിന്റെ പേരിലാണ് ചിലര്‍ വിമര്‍ശനം ഉന്നയിച്ചത്. അതേസമയം മറ്റ് ചിലരുടെ പ്രശ്‌നം രണ്‍ബീര്‍ കപൂര്‍ രാമന്‍ ആകുന്നതിലാണ്. ബീഫ് കഴിക്കുന്ന രണ്‍ബീര്‍ രാമനാകാന്‍ യോഗ്യനല്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം പറയുന്നത്. നേരത്തെ ഒരു അഭിമുഖത്തില്‍ താന്‍ ബീഫ് കഴിക്കുമെന്ന് രണ്‍ബീര്‍ പറഞ്ഞിരുന്നു.

Chinmayi about Ranbir Kapoor Playing Rama
'ഇതിലും ഭേദം മരിക്കുന്നതാണ്'; ധ്യാനിന്റെ അഹങ്കാരം തീര്‍ത്ത ശ്രീനിവാസന്റെ മറുപടി; ചിരിയടക്കാനാകാതെ സോഷ്യല്‍ മീഡിയ

രണ്‍ബീറിനെ രാമന്‍ ആക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗായിക ചിന്‍മയി. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിന്‍മയിയുടെ പ്രതികരണം. രണ്‍ബീറിനെ രാമനാക്കുന്നത് ചോദ്യം ചെയ്തു കൊണ്ടുള്ളൊരു ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു ചിന്‍മയി. ''ബീഫ് കഴിക്കുന്ന ഇയാള്‍ ആണോ ഇപ്പോള്‍ ഭഗവാന്‍ രാമന്റെ വേഷം ചെയ്യുന്നത്. ബോളിവുഡിന് എന്താണ് സംഭവിക്കുന്നത്?'' എന്നായിരുന്നു ട്വീറ്റ്.

പിന്നാലെയാണ് ചിന്‍മയി മറുപടിയുമായി എത്തുന്നത്. ''ദൈവത്തിന്റെ പേര് ഉപയോഗിക്കുന്ന ഒരു ബാബാജിയ്ക്ക് പീഡിപ്പിക്കാനും വോട്ട് ചെയ്യാന്‍ പരോള്‍ ലഭിക്കുകയും ചെയ്യുന്ന ഭക്ത ഇന്ത്യയില്‍ ഒരാള്‍ എന്ത് കഴിക്കുന്നുവെന്നത് ഇത്ര വലിയ പ്രശ്‌നമാണോ?'' എന്നായിരുന്നു ചിന്‍മയിയുടെ പ്രതികരണം. ചിന്‍മയിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി മാറിയിരിക്കുകയാണ്.

അതേസമയം രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം ഈ ദീപാവലിയ്ക്ക് പുറത്തിറങ്ങും. അടുത്ത വര്‍ഷമായിരിക്കും രണ്ടാം ഭാഗം പുറത്തിറങ്ങുക. 835 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ സണ്ണി ഡിയോള്‍, രകുല്‍പ്രീത് സിങ്, ലാറ ദത്ത തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ വിഎഫ്എക്‌സ് ഗ്ലിംപ്‌സ് വീഡിയോയില്‍ നിന്നു തന്നെ കയ്യടി നേടിയിരുന്നു. സിനിമ ലോകം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് രാമായണ.

Summary

Chinmayi slams social media criticism for Ranbir Kapoor playing Rama in Ramayana because he eats beef.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com