Coolie ഇൻസ്റ്റ​ഗ്രാം
Entertainment

'ചിലപ്പോഴൊക്കെ സിനിമ സ്വപ്നം കാണുന്നതിനും അപ്പുറം ആണ്'; കുറിപ്പുമായി സൗബിൻ

കൂലിയിലെ സൗബിന്റെ പ്രകടനത്തിന് മറ്റു ഭാഷകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ​

സമകാലിക മലയാളം ഡെസ്ക്

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്ത നടനാണ് സൗബിൻ ഷാഹിർ. ചിത്രത്തിലെ കഥാപാത്രം സൗബിന് ഒട്ടേറെ പ്രശംസകളും നേടി കൊടുത്തിരുന്നു. ലോകേഷ് കനകരാജ് ഒരുക്കിയ കൂലി എന്ന ചിത്രത്തിലൂടെ തമിഴകത്തേക്കും സൗബിൻ അരങ്ങേറ്റം കുറിച്ചിരുന്നു. കൂലിയിലെ സൗബിന്റെ പ്രകടനത്തിന് മറ്റു ഭാഷകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ​

നെ​ഗറ്റീവ് ഷെയ്ഡുള്ള ദയാൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സൗബിനെത്തിയത്. മുഴുനീള കഥാപാത്രവുമായിരുന്നു സൗബിന് ലഭിച്ചതും. രജനികാന്ത്, നാ​ഗാർജുന, ആമിർ ഖാൻ തുടങ്ങിയ സൂപ്പർ സ്റ്റാറുകൾക്കൊപ്പം നടന് സ്ക്രീൻ സെപ്യ്സുമുണ്ടായിരുന്നു.

ഇപ്പോഴിതാ കൂലി ലൊക്കേഷനിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സൗബിൻ. ആമിർ ഖാനും രജനികാന്തിനുമൊപ്പമുള്ള ചിത്രമാണ് സൗബിൻ ആദ്യം പങ്കുവച്ചിരിക്കുന്നത്. രണ്ടാമത്തെ ചിത്രത്തിൽ ഉപേന്ദ്രയെയും സംവിധായകൻ ലോകേഷ് കനകരാജിനെയും കൂടി ചിത്രത്തിൽ കാണാം.

'ചിലപ്പോഴൊക്കെ സിനിമ സ്വപ്നം കാണുന്നതിനും അപ്പുറം ആണ്...'- എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി സൗബിൻ കുറിച്ചിരിക്കുന്നത്. കൂലി സ്വീകരിച്ച എല്ലാവരോടും നന്ദിയും പറഞ്ഞിട്ടുണ്ട് സൗബിൻ. അതോടൊപ്പം ദയാൽ തനിക്ക് വളരെ സ്പെഷ്യലാണെന്നും കൂലി എന്നും തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ചിത്രമാണെന്നും സൗബിൻ കുറിച്ചു.

എല്ലാവരോടും ഒരുപാട് സ്നേഹം എന്നും സൗബിൻ കുറിച്ചിട്ടുണ്ട്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് സൗബിന്റെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. അതേസമയം കൂലിയിൽ നടി പൂജ ഹെ​ഗ്ഡെയ്ക്കൊപ്പം സൗബിനെത്തിയ മോണിക്ക എന്ന ​ഗാനവും ട്രെൻഡിങ് ആയി മാറിയിരുന്നു. പാട്ടിലെ സൗബിന്റെ ന‍ൃത്തവും പ്രശംസ നേടിയിരുന്നു.

Cinema News: Actor Soubin Shahir share a pic with Coolie team.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

വിബി–ജി റാം ജി ബിൽ ഇന്നു വോട്ടിനിടും; ഭേദ​ഗതികളുമായി പ്രതിപക്ഷം

നിങ്ങള്‍ പ്രണയത്തിലാണ്, ഈ ആഴ്ച എങ്ങനെയെന്നറിയാം

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

SCROLL FOR NEXT