വീഡിയോ ദൃശ്യം 
Entertainment

'അമലേട്ടന്റെ അസിസ്റ്റന്റ് എന്നു പറയാൻ അന്നും ഇന്നും അഭിമാനം'; വിഡിയോയുമായി സൗബിൻ

എന്റെ ബി​ഗ് ബി എന്നാണ് താരം ഹാഷ്ടാ​ഗായി കൊടുത്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ സൗബിൻ ഷാഹിറും അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ സൗബിന് ഡബിൾ ഡ്യൂട്ടിയായിരുന്നു. അമൽ നീരദിന്റെ അസിസ്റ്റന്റ് കൂടിയായിരുന്നു സൗബിൻ. ഇപ്പോൾ അമൽ നീരദിനൊപ്പമുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. 

'അമലേട്ടന്റെ അസിസ്റ്റന്റ് എന്ന് പറയുന്നത് അഭിമാനമാണ്, ഇന്നും എന്നും' എന്ന അടിക്കുറിപ്പിലാണ് സൗബിൻ വിഡിയോ പങ്കുവച്ചത്. ഷോട്ടിന് നിർദേശങ്ങൾ നൽകുന്ന അമൽ നീരദിന്റെ അടുത്ത് ഇരിക്കുന്ന സൗബിനെയാണ് വിഡിയോയിൽ കാണുന്നത്. എന്റെ ബി​ഗ് ബി എന്നാണ് താരം ഹാഷ്ടാ​ഗായി കൊടുത്തിരിക്കുന്നത്. 

അമൽ നീരദ് സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് സൗബിൻ സിനിമയിലേക്ക് എത്തുന്നത്. ബിഗ് ബി, അൻവർ തുടങ്ങിയ സിനിമകളിൽ സൗബിൻ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് അമൽ നീരദിന്റെ തന്റെ സിനിമകളിലൂടെ തന്നെയാണ് കാമറയ്ക്ക് മുന്നിലേക്കും എത്തുന്നത്. അഞ്ചു സുന്ദരികളിലെ കുള്ളന്റെ ഭാര്യ, ഇയ്യോബിന്റെ പുസ്തകം എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ നായകനായ സിഐഎയിൽ പ്രധാനപ്പെട്ട വേഷത്തിലുമെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും