Sowbhagya, Arjun ഇൻസ്റ്റ​ഗ്രാം
Entertainment

'ഞങ്ങളിൽ ഒരാൾ മരിക്കുന്നതു വരെ, പരസ്പരം വിശ്വസ്തരായി തുടരും'; കുറിപ്പുമായി സൗഭാ​ഗ്യ

ഇപ്പോഴിതാ സൗഭാഗ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധേയമാകുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

അടുത്തിടെ ശരീരഭാരം കുറച്ച് എല്ലാവരെയും നർത്തകിയും യൂട്യൂബറുമായ സൗഭാഗ്യ വെങ്കിടേഷ് അമ്പരപ്പിച്ചിരുന്നു. ഇഞ്ചക്ഷൻ എടുത്തും ഒപ്പം കൃത്യമായ ഡയറ്റും ജിം വർക്കൗട്ടുകളും പിന്തുടർന്നുമാണ് താൻ ശരീരഭാരം കുറച്ചതെന്നും സൗഭാ​ഗ്യ പറഞ്ഞിരുന്നു.

ഇപ്പോഴിതാ സൗഭാഗ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധേയമാകുകയാണ്. തന്റെയും ഭര്‍ത്താവ് അര്‍ജുന്റെയും ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ് സൗഭാഗ്യയുടെ പോസ്റ്റ്. അര്‍ജുനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു സൗഭാഗ്യയുടെ കുറിപ്പ്.

"ഞങ്ങളിൽ ഒരാൾ മരിക്കുന്നതു വരെ, ജീവിതകാലം മുഴുവൻ വിവാഹിതരായി പരസ്പരം വിശ്വസ്തരായി തുടരുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. പ്രിയപ്പെട്ട മഞ്ഞപത്രം....ക്ഷമിക്കണം..."- എന്നാണ് സൗഭാഗ്യ കുറിച്ചിരിക്കുന്നത്. തങ്ങള്‍ക്കിടയില്‍ ദാമ്പത്യ പ്രശ്നങ്ങളോ വിവാഹമോചനമോ ഉള്ളതായി വരുന്ന വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കുന്നതാണ് സൗഭാഗ്യയുടെ പോസ്റ്റ്.

Sowbhagya talks about fake news.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വടിയും നീട്ടി നില്‍ക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും'; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

സ്ത്രീകളിലെ 'പാറ്റപ്പേടി'ക്ക് പിന്നിൽ കാരണമുണ്ട്, എന്താണ് കാറ്റ്സരിഡാഫോബിയ?

'ഒരേ വിശ്വാസം അനുസരിച്ച് കുഞ്ഞാലിക്കുട്ടിക്ക് 'ഹറാമും', ഷാജിക്ക് 'ഹലാലും'ആകുന്നത് എങ്ങിനെയാണ്?'

ഒരു കഷണം പുല്ലിന് 43,000 രൂപ! ലോകകപ്പ് ഫൈനൽ മൈതാനവും ഫിഫ 'മുറിച്ച്' വിൽക്കുന്നു

പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകൾ പഠിക്കാം; പത്താം ക്ലാസ് പാസായവർക്ക് അവസരം