ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

മുഴുമണ്ഡലത്തിലുള്ള നിൽപ്പ് അത്ര സുഖമല്ല, ഗർഭകാലം മുഴുവൻ നൃത്തം ചെയ്ത അമ്മയെക്കുറിച്ചാണ് ചിന്തിക്കുന്നത്; വിഡിയോ പങ്കുവച്ച് സൗഭാഗ്യ 

ആറാം മാസത്തിൽ നൃത്തം ചെയ്ത അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം

സമകാലിക മലയാളം ഡെസ്ക്

കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് സൗഭാഗ്യയും അർജുനും. ​ഗർഭ​കാലത്തും ഡാൻസിന് സൗഭാ​ഗ്യ മുടക്ക് വരുത്തിയിട്ടില്ല. പക്ഷെ ഈ സമയത്ത് നൃത്തം ചെയ്യുന്നത് അത്ര എളുപ്പമല്ലെന്ന് സൗഭാ​ഗ്യ പറയുന്നു. ആറാം മാസത്തിൽ നൃത്തം ചെയ്ത അനുഭവം പങ്കുവച്ചുള്ള താരത്തിന്റെ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. 

"ആറാം മാസത്തിൽ മുഴുമണ്ഡലത്തിലുള്ള നിൽപ്പ് അത്ര സുഖകരമല്ല. എല്ലാ അമ്മമാർക്കും ഇങ്ങനെയാനണമെന്നില്ല. എന്റെ 89കിലോ ശരീരഭാരം കാൽവിരലുകളിൽ ബാലൻ ചെയ്യുന്നതിന്റെ ബുദ്ധിമുട്ടാകാം. പലപ്പോഴും മുന്നോട്ട് ആഞ്ഞുപോകുന്നുണ്ട്", നൃത്തവിഡിയോയ്ക്കൊപ്പം സൗഭാ​ഗ്യ കുറിച്ചു.

ഗർഭകാലം മുഴുവനും നൃത്തം ചെയ്ത അമ്മയെക്കുറിച്ചാണ് താൻ ചിന്തിക്കുന്നതെന്നും അതാണ് പ്രചോദണമെന്നും പറയുകയാണ് സൗഭാഗ്യ.മണ്ഡി അടവുകൾ ചെയ്യുന്നതിന് പ്രശ്‌നങ്ങളൊന്നുമില്ല. ശരീരത്തിലെ ചില മാറ്റങ്ങൾ പ്രാക്ടീസിന് തടസ്സമാണ്. അവയെ അവഗണിച്ച് ഇത്രയും ചെയ്യാനാവുന്നത് എന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. കുഞ്ഞിനോട് ഇതേക്കുറിച്ച് എന്തായാലും പറയുമെന്നുമായിരുന്നു സൗഭാഗ്യ കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT