വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

കോവിഡ്, കൈയ്യിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ്, അമ്മയും അർജുനും പോസിറ്റീവ്; വിഡിയോ പങ്കുവച്ച് സൗഭാഗ്യ 

കുഞ്ഞിനെ മുലപ്പാൽ നൽകാൻ മാത്രമാണ് കൈയിലെടുത്തിരുന്നതെന്ന് സൗഭാ​ഗ്യ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് ബാധിതയായിരുന്ന ദിവസങ്ങൾ എങ്ങനെ തരണം ചെയ്തെന്ന അനുഭവം പങ്കുവച്ച് നടിയും നർത്തകിയുമായ സൗഭാ​ഗ്യ വെങ്കിടേഷ്. ഒന്നര മാസം പ്രായമുള്ള കുഞ്ഞുമായാണ് സൗഭാ​ഗ്യ കോവിഡിനെ മറികടന്നത്. പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിന് ശേഷമുള്ള നാലാം ദിവസത്തെ വിശേഷങ്ങളാണ് സൗഭാ​ഗ്യ യൂട്യൂബിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നത്. 

കടുത്ത പനിയുൾപ്പെടെയുള്ള ലക്ഷണങ്ങളാണ് തനിക്കുണ്ടായിരുന്നതെന്നും. കുഞ്ഞിനെ മുലപ്പാൽ നൽകാൻ മാത്രമാണ് കൈയിലെടുത്തിരുന്നതെന്നും സൗഭാ​ഗ്യ പറയുന്നു. കഴിച്ചിരുന്ന മരുന്നുകളെക്കുറിച്ചും താരം പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഡോക്ടറെ കണ്ടശേഷം മാത്രമേ ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കാവൂ എന്ന് സൗഭാ​ഗ്യ പറയുന്നു. 

ആദ്യ രണ്ട് ദിവസങ്ങളിൽ നല്ല പനിയും ക്ഷീണവുമായിരുന്നെന്നും കുഞ്ഞുള്ള മറ്റാർക്കെങ്കിലും ഈ വിഡിയോ പ്രയോജനപ്പെടും എന്ന് കരുതിയാണ് ഷൂട്ട് ചെയ്യുന്നതെന്നുമെല്ലാം തുടക്കതിതിൽ തന്നെ സൗഭാ​ഗ്യ പറയുന്നുണ്ട്. ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങൾ വിശദീകരിച്ചശേഷം നാലാം ദിവസം ഉച്ചയോടടുത്തപ്പോഴാണ് സൗഭാ​ഗ്യയുടെ ഭർത്താവും നടനുമായ അർജുനും അമ്മ നടിയും നർത്തകിയുമായ താര കല്യാണിനും ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്. ഇതോടെ അൽപം ആരോ​ഗ്യം വീണ്ടെടുത്ത സൗഭാ​ഗ്യ കുട്ടിയുടെ ബാക്കി കാര്യങ്ങൾ നോക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ