Sreeja Ravi വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

സ്‌ട്രോക്ക് പോലൊരു അസുഖം വന്നു, കല്യാണം കഴിക്കാനും പ്രസവിക്കാനും പറ്റില്ലെന്ന് ഡോക്ടര്‍ പറഞ്ഞു: ശ്രീജ രവി

Author : സമകാലിക മലയാളം ഡെസ്ക്

ഡബ്ബിങ് രംഗത്തെ പ്രമുഖയാണ് ശ്രീജ രവി. വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ പല മുന്‍നിര നടിമാരുടേയും ശബ്ദമായത് ശ്രീജയാണ്. അമ്മയുടെ പാതയിലൂടെ മകളും ഡബ്ബിങിലെത്തി. ഇപ്പോള്‍ ഡബ്ബിങിന് പുറമെ അഭിനയത്തിലും സജീവമാണ് ശ്രീജ രവി. പുതിയ ചിത്രം മോഹിനിയാട്ടം റിലീസിനെത്തിയിരിക്കുകയാണ്.

മോഹിനിയാട്ടത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹത്തെക്കുറിച്ചും, അതിന് മുമ്പായി തനിക്കുണ്ടായ അസുഖത്തെക്കുറിച്ചും സംസാരിക്കുകയാണ് ശ്രീജ രവി. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീജ രവി മനസ് തുറന്നത്.

''1989 ലാണ് എന്റെ കല്യാണം നടക്കുന്നത്. അതിന്റെ പുറകിലൊരു കഥയുണ്ട്. കുറച്ച് കോംപ്ലിക്കേറ്റഡ് ആയ കല്യാണം ആയിരുന്നു. അമ്പലത്തില്‍ വച്ച് ഒളിച്ചോട്ടം പോലൊരു കല്യാണം ആയിരുന്നു. കൂടുതല്‍ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. നന്നായി ഒരുങ്ങണം എന്ന് എനിക്ക് വിലയ ആഗ്രഹമായിരുന്നു. അങ്ങനൊരു കുടുംബിനായി ജീവിക്കണം, ജോലിക്ക് പോകുന്നതൊന്നും എന്റെ ചിന്തയിലുണ്ടായിരുന്നില്ല. ഭര്‍ത്താവ് ജോലി കഴിഞ്ഞ് വരുമ്പോള്‍ ചായയൊക്കെ ഉണ്ടാക്കി കൊടുക്കണം എന്നൊക്കെയുള്ള പൈങ്കിളി മൂഡായിരുന്നു' താരം പറയുന്നു.

''89 ലാണ് വിവാഹം. 88 ല്‍ എനിക്ക് സ്‌ട്രോക്ക് പോലൊരു അസുഖം വന്നിരുന്നു. എന്താണെന്ന് അറിയില്ല. തലയ്ക്ക് ഭാരം അനുഭവപ്പെട്ടു. ഇടതുവശം തളര്‍ന്നുപോയി. പത്ത് ദിവസം ആശുപത്രിയില്‍ കിടന്നു. എന്താണെന്ന് ആര്‍ക്കും അറിയില്ല. ഫാമിലി ഡോക്ടറെ കാണാന്‍ പോയപ്പോള്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. തിരികെ വരുമ്പോള്‍ വീണ്ടും അതുപോലെ സംഭവിച്ചപ്പോള്‍ അടുത്തുണ്ടായിരുന്ന ആശുപത്രിയില്‍ കൊണ്ടുപോയി''.

''മൈട്രല്‍ വാല്‍വ് പ്രൊളാപ്‌സ് ആണ്. നിങ്ങള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റില്ല, പ്രസവിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. വലിയൊരു ന്യൂറോളജിസ്റ്റായിരുന്നു അവിടെ ഉണ്ടായിരുന്നത്. വാല്‍വ് മാറ്റാന്‍ പൈസയില്ലെന്ന് പറഞ്ഞ് അവിടെ നിന്നും പുറത്തിറങ്ങി. ശേഷം ഞങ്ങളുടെ ഫാമിലി ഡോക്ടറെ കണ്ടു. അദ്ദേഹം വഴക്ക് പറഞ്ഞു. ഇത് എല്ലാവര്‍ക്കും സംഭവിക്കുന്ന നോര്‍മല്‍ സംഭവം മാത്രമാണെന്ന് പറഞ്ഞു. ടെന്‍ഷനോ സ്ട്രസോ കാരണം സംഭവിക്കുന്നതാണെന്നും പറഞ്ഞു. അതിനാല്‍ മരുന്നു പോലും കഴിച്ചില്ല. പിന്നീട് ഞാന്‍ കല്യാണം കഴിക്കുകയും കുഞ്ഞ് ജനിക്കുകയും ചെയ്തു. ആ സങ്കടം ഞാനൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായി പങ്കുവച്ചിരുന്നു. അവളാണ് നീ കല്യാണ വേഷത്തില്‍ ഒരുങ്ങി ഒരു ഫോട്ടോ എടുത്തു വച്ചോ എന്ന്. അതാണ് ഈ ഫോട്ടോ കാണുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത്.'' എന്നും ശ്രീജ പറയുന്നു.

Sreeja Ravi recalls the traumatising health issue. Doctor said she will not able to give birth.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി