

മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ എന്നിവർ അതിഥി വേഷത്തിലെത്തിയ വിഷ്ണു മഞ്ചു ചിത്രമാണ് കണ്ണപ്പ. വിവിധ ഇൻഡസ്ട്രികളിൽ നിന്നുള്ള താരങ്ങൾ എത്തുന്നതു കൊണ്ട് തന്നെ ചിത്രത്തിന് പ്രഖ്യാപനം മുതൽ തന്നെ കിട്ടിയ ഹൈപ്പും വളരെ വലുതാണ്. എന്നാൽ ചിത്രം റിലീസായതിന് പിന്നാലെ പ്രേക്ഷകർക്ക് നിരാശയാണ് സമ്മാനിച്ചത്.
വൻതോതിലുള്ള ട്രോളുകളും ചിത്രത്തെ തേടിയെത്തി. ചിത്രത്തിൽ മോഹൻലാൽ കിരാത എന്ന കഥാപാത്രമായാണ് എത്തിയത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ മോഹൻലാലിനും കിട്ടി ട്രോൾ. കണ്ണപ്പ റിലീസായിട്ട് ഒരു വർഷം ആകാൻ പോകുമ്പോൾ ചിത്രത്തിലെ മോഹൻലാലിന്റെ ഒരു പ്രധാന രംഗത്തിന്റെ ബിടിഎസ് വിഡിയോ പുറത്തുവന്നിരിക്കുകയാണിപ്പോൾ.
ഒരു മലമുകളിൽ വച്ച് വിഷ്ണു മഞ്ചുവിന്റെ കഥാപാത്രവുമായി മോഹൻലാലിന്റെ കിരാത ഏറ്റുമുട്ടുന്ന ഒരു രംഗമുണ്ട്. ഒരു വാളിന് മുകളിൽ കയറി നിൽക്കുന്ന ഒരു സീനുമുണ്ട്. ഇതിന്റെ ബിടിഎസ് വിഡിയോ ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. റോപ്പുകൾ കെട്ടിവച്ചാണ് മോഹൻലാലിനെ ആ വാളിന് മുകളിൽ നിർത്തിയിരിക്കുന്നത്.
ഒപ്പം ചാടുന്ന സീനും റോപ്പിൽ വലിക്കുന്നതാണ്. ഇതുപോലെയുള്ള വേഷങ്ങൾ ചെയ്യരുതെന്ന് ലാലേട്ടനോട് പലതവണ പറഞ്ഞിട്ടുണ്ടെന്നാണ് ഭൂരിഭാഗം പേരും വിഡിയോയ്ക്ക് കമന്റായി കുറിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കണ്ണപ്പ റിലീസ് ചെയ്തത്.
മുകേഷ് കുമാർ സിങ് സംവിധാനം ചെയ്ത ചിത്രം തിയറ്ററിൽ നിന്ന് മുടക്കുമുതൽ പോലും തിരിച്ചുപിടിച്ചില്ല. 150 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് എന്നാണ് റിപ്പോർട്ട്. പ്രീതി മുകുന്ദനാണ് ചിത്രത്തിൽ നായികയായെത്തിയത്. ചിത്രത്തിലെ പ്രഭാസിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates