Sreeleela ഇൻസ്റ്റ​ഗ്രാം
Entertainment

'ഡോ ശ്രീലീല', എംബിബിഎസ് വിജയകരമായി പൂർത്തിയാക്കി നടി; അഭിനന്ദനപ്രവാഹം

ഇപ്പോൾ ശ്രീലീലയുടെ ബിരുദദാന ചടങ്ങുകളിലെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

അതിമനോഹരമായ നൃത്തച്ചുവടുകളിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടിയാണ് ശ്രീലീല. സിനിമയും പഠനവും ഒരുപോലെ കൊണ്ടുപോകുന്ന നടി കൂടിയാണ് ശ്രീലീല. ഇപ്പോഴിതാ ശ്രീലീലയുടെ പുതിയ വിശേഷമാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്. എംബിബിഎസ് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് നടി. കഴിഞ്ഞ വർഷം ഏപ്രിലിൽ മെഡിക്കൽ വിദ്യാഭ്യാസം നടി വിജയകരമായി പൂർത്തിയാക്കി.

ഇപ്പോൾ ശ്രീലീലയുടെ ബിരുദദാന ചടങ്ങുകളിലെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. സിനിമയും പഠനവും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രീലീല കാണിച്ച ധൈര്യത്തിന് ആരാധകരും കയ്യടിക്കുകയാണ്. ശ്രീലീലയുടെ അമ്മ ​ഗൈനക്കോളജിസ്റ്റാണ്. അമേരിക്കയിലാണ് ശ്രീലീല ജനിച്ചതും വളർന്നതുമൊക്കെ. സിനിമയിൽ സജീവമായതിന് പിന്നാലെയാണ് താരം ഇന്ത്യയിൽ സ്ഥിരതാമസമാക്കിയത്.

അമ്മയെപ്പോലെ ഡോക്ടർ ആകണമെന്നായിരുന്നു ശ്രീലീലയുടെ ആ​ഗ്രഹം. വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ ദത്തെടുത്ത ശ്രീലീല ഇപ്പോൾ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ്. 2022 ഫെബ്രുവരിയിൽ വെറും 22 വയസുള്ളപ്പോഴാണ് ഗുരു, ശോഭിത എന്നീ രണ്ട് ഭിന്നശേഷിക്കാരായ കുട്ടികളെ ശ്രീലീല ദത്തെടുത്തത്.

ജൂണിൽ 24-ാം പിറന്നാളിന് മുമ്പ്, 2025 ഏപ്രിലിൽ അവർ ഒരു പെൺകുഞ്ഞിനെയും ദത്തെടുത്തു. അതേസമയം ശിവകാർത്തികേയൻ നായകനായെത്തിയ പരാശക്തിയാണ് ശ്രീലീലയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ധനുഷ് നായകനായെത്തുന്ന ഡി 55 ആണ് ശ്രീലീലയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം.

Cinema News: Actress Sreeleela completes her MBBS degree.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

എന്തൊരു 'തോല്‍വി'! ജയിക്കാന്‍ മറന്ന് കൊല്‍ക്കത്ത; ചെപ്പോക്കില്‍ വീണ്ടും സിഎസ്‌കെയുടെ 'വിസില്‍പ്പോട്'

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

ദീപികയുടെ വാര്‍ഷിക പരിപാടിയില്‍ പ്രതിനിധിയെ അയക്കാതെ ബിജെപി, വിമര്‍ശനം

SCROLL FOR NEXT