Entertainment

'ഇത്രയും സമ്മര്‍ദ്ദം താങ്ങാനാവില്ല'; നാട് വിട്ട് പോവുകയാണെന്ന് ശ്രീലേഖ മിത്ര

പിറന്നാളിനോട് അനുബന്ധിച്ചാണ് താരത്തിന്റെ ഒളിച്ചോടല്‍

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്ര കൊല്‍ക്കത്ത വിട്ട് മാറി നില്‍ക്കാനൊരുങ്ങുന്നു. തനിക്ക് ഇത്രയും സമ്മര്‍ദ്ദം താങ്ങാനാവില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ താരം പറയുന്നത്. പിറന്നാളിനോട് അനുബന്ധിച്ചാണ് താരത്തിന്റെ ഒളിച്ചോടല്‍. കുറച്ച് ദിവസത്തേക്ക് തന്നെ ബന്ധപ്പെടാനാവില്ലെന്നും വിഡിയോയില്‍ ശ്രീലേഖ പറയുന്നുണ്ട്.

പിറന്നാളിനോട് അനുബന്ധിച്ച് സോളോ ട്രിപ്പിനാണ് താരം ഒരുങ്ങിയത്. പാക്കിങ് ചെയ്യുന്നതിന്റെ വിഡിയോയ്‌ക്കൊപ്പമാണ് താന്‍ കടന്നുപോവുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. എന്റെ പിറന്നാളാണ് നാളെ. ഞാന്‍ ഇന്ന് ഒളിച്ചോടി പോവുകയാണ്. ഇതൊരു ഒളിച്ചോട്ടമാണോ എന്ന് പറയാനാവുമോ എന്ന് അറിയില്ല. പ്രകൃതിയുടെ മടിത്തട്ടില്‍ കിടക്കാനായാണ് ഞാന്‍ നഗരം വിടുന്നത്. ഞാനൊരു സോളോ ട്രിപ്പ് പോവുകയാണ്. ഞാന്‍ മാത്രം. - ശ്രീലേഖ മിത്ര പറഞ്ഞു.

കയ്യില്‍ കറുത്ത റിബണിന്റെ ബ്രേസ്ലറ്റ് താരം കെട്ടിയിട്ടുണ്ട്. നീതി കിട്ടുവരെ അത് കയ്യില്‍ അണിയും എന്നാണ് നടി പറയുന്നത്. സോളോ ട്രിപ്പിനെ ആത്മീയമായ ഒരു യാത്രയായാണ് കാണുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

സമാധാനത്തിനായി ഫെയ്‌സ്ബുക്ക് ആപ്പ് കളയുകയാണെന്ന് നേരത്തെ ശ്രീലേഖ വ്യക്തമാക്കിയിരുന്നു. പിറന്നാള്‍ ആശംസകളും പാര്‍ട്ടികളുമൊന്നും എനിക്ക് സമാധാനം നല്‍കില്ല. ഞാന്‍ സെന്‍സിറ്റീവായ ഒരാളാണ്. കാരണം ഞാനൊരു കലാകാരിയാണ്. ഞാനൊരു സെലിബ്രിറ്റി അല്ല. ഇതുപോലെയുള്ള സമ്മര്‍ദ്ദം താങ്ങാന്‍ എനിക്കാവില്ല. ഈ സാഹചര്യങ്ങള്‍ എന്നെ ശ്വാസം മുട്ടിക്കുന്നു. കുറച്ചു ദിവസത്തേക്ക് എനിക്കൊരു ഇടവേളവേണം. എന്നെ കുറച്ചുനാളത്തേക്ക് ബന്ധപ്പെടാനാല്ലി.- ശ്രീലേഖ മിത്ര.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി, മരക്കൊമ്പില്‍ തുണി, അന്വേഷണം

400 രൂപയ്ക്ക് ഗ്ലാമര്‍ വിഡിയോ സബ്‌സ്‌ക്രിപ്ഷന്‍, പണം നല്‍കാനും ആളുകള്‍; വെളിപ്പെടുത്തി ഋതിക സങ്

'എന്നെ ഊതിച്ചു..., ഊതിച്ചില്ല എന്നൊന്നും ആരും പരാതി പറയരുത്'; സര്‍ക്കാര്‍ ജയബാലകൃഷ്ണന്റെ കുടുംബത്തോടൊപ്പം: രമേശ് ചെന്നിത്തല

വീട്ടില്‍പോയി ചോദിച്ചാല്‍ മതി എന്നു പറഞ്ഞില്ലല്ലോ, വിരട്ടലിന് മുന്നില്‍ വിറയ്ക്കില്ല; മഹാരാജാസിലെ പ്രതിഷേത്തില്‍ റോജി എം ജോണ്‍