Sreenath Bhasi വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'വിവാഹമോചനത്തിന് ശേഷം അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഞാൻ; ആക്ടിവിറ്റി അവർക്ക് കൂട്ടി കൊടുക്കും'

ഞാനിപ്പോൾ എന്റെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ശ്രീനാഥ് ഭാസി. വിവാഹമോചനത്തിന് ശേഷം അച്ഛനും അമ്മയ്ക്കുമൊപ്പമാണ് താൻ താമസിക്കുന്നതെന്ന് നടൻ പറഞ്ഞു. 'അവറാച്ചൻ ആൻഡ് സൺസ്' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ശ്രീനാഥ് ഭാസി.

"ഞാനിപ്പോൾ എന്റെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. വിവാഹമോചനത്തിന് ശേഷം എന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം തന്നെയാണ് ഞാൻ. 2024 ലാണ് ഭാര്യയുമായി വേർപിരിയുന്നത്. അത് അങ്ങനെ ആർക്കുമറിയില്ല. ഇപ്പോൾ എല്ലാവർക്കുമറിയാം. വീട്ടിൽ അച്ഛനോട് വഴക്കിട്ടിട്ട് സ്റ്റെപ്പ് കയറി ഞാൻ മുകളിലത്തെ നിലയിലേക്ക് പോകും.

നമ്മളിനി ഒരുമിച്ച് താമസിക്കൽ നടക്കൂല, ശരിയാകില്ല എന്നൊക്കെ ഞാൻ പറയും. നമ്മൾ തമ്മിൽ‌ വഴക്കൊക്കെ ഇട്ടിട്ട് സ്റ്റെപ്പ് കയറി ഞാൻ മുകളിലേക്ക് പോകാൻ നേരത്താണ് ഞാനത് തിരിച്ചറിയുന്നത്. അവരില്ലാതെ പറ്റില്ലെന്ന കാര്യം. അത് ഭയങ്കര കഠിനമാണ്. പിന്നെ ഈ നിമിഷം ആസ്വദിക്കുക.

കുറച്ച് കോയി ഫിഷും ഒരു പട്ടിയെയും ഒക്കെ മേടിച്ചു കൊടുത്ത് അവർക്ക് ആക്റ്റിവിറ്റികൾ കൂട്ടി കൊടുക്കും".- ശ്രീനാഥ് ഭാസി പറഞ്ഞു. തമ്പി ആണ് അവറാച്ചൻ ആൻ‌ഡ് സൺസ് സംവിധാനം ചെയ്യുന്നത്. ബിജു മേനോൻ,​ഗണപതി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ​ഗ്രേസ് ആന്റണിയും അഖില ഭാർ​ഗവനുമാണ് നായികമാർ.

Sreenath Bhasi opens up about his divorce.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡി കത്ത്: എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി; നിയമവശങ്ങള്‍ പരിശോധിക്കും

വിഴിഞ്ഞം പോർട്ടിൽ ജോലി! മാനേജർ, എഞ്ചിനീയർ, എക്സിക്യൂട്ടീവ് ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

'നായികയായി അഭിനയിച്ച ആളോട് പ്രണയം തോന്നാറുണ്ടെങ്കിൽ; കൂടെ വില്ലനായിട്ട് അഭിനയിക്കുന്നവനെ കണ്ടാൽ തൊഴിക്കുമോ ?'

നിരത്തുകളില്‍ അനുമതിയില്ലാതെ റേസിങ്, വാഹന റാലികള്‍; വന്‍പിഴ, മുന്നറിയിപ്പ്

കാപ്സിക്കം വാങ്ങാന്‍ കടയില്‍ പോകണ്ട; വീട്ടില്‍ കൃഷി ചെയ്യാം, ഈസിയായി