'ദൂരെ എവിടെയോ നടക്കുന്ന കാര്യമാണെന്ന് കരുതി, അന്ന് ആ നടൻ പറഞ്ഞത് ആരും അത്ര ​ഗൗരവമായി എടുത്തില്ല; നേപ്പാളിലുണ്ടായത് നമ്മൾ കണ്ടതാണ്'

അത് ദൂരെ എവിടെയോ നടക്കുന്ന കാര്യമാണെന്നും നമുക്ക് കുഴപ്പമൊന്നുമില്ലെന്നുമാണ് നമ്മൾ കരുതിയത്.
Nepal Floods, S J Suryah
Nepal Floods, S J Suryahവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും ലോകം നേരിടുന്ന വലിയ ഭീഷണിയാണെന്ന് നടൻ എസ് ജെ സൂര്യ. 'സർദാർ 2' എന്ന തന്റെ പുതിയ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതാപനവുമായി ബന്ധപ്പെട്ട് ഓസ്കർ വേദിയിൽ വെച്ച് ലിയോനാർഡോ ഡികാപ്രിയോ വർഷങ്ങൾക്ക് മുൻപ് പറഞ്ഞ കാര്യവും സൂര്യ തന്റെ പ്രസംഗത്തിൽ പരാമർശിച്ചു.

"ഓസ്കർ പുരസ്കാരം ഏറ്റുവാങ്ങിയ വേളയിൽ ഹോളിവുഡ് താരം ലിയോനാർഡോ ഡി കാപ്രിയോ പറഞ്ഞ ഒരു കാര്യമുണ്ട്. വർഷങ്ങൾക്ക് മുൻപ് ഒരു സിനിമയുടെ ചിത്രീകരണത്തിനായി മഞ്ഞുമലകൾ തേടിച്ചെന്നപ്പോൾ അവിടെ മഞ്ഞൊന്നും ഉണ്ടായിരുന്നില്ല; മഞ്ഞുമലകളെല്ലാം ഉരുകിപ്പോയിരുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

മനുഷ്യർ കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്നും ആഗോളതാപനത്തെക്കുറിച്ച് ബോധവാന്മാരാകണമെന്നും അന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മനുഷ്യർ കാടുകൾ നശിപ്പിച്ചു കൊണ്ടിരുന്നാൽ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ എങ്ങനെ നിലനിൽക്കും ?. വർഷങ്ങൾക്ക് മുൻപ് അദ്ദേഹം പറഞ്ഞത് നമ്മൾ അത്ര ഗൗരവമായി എടുത്തില്ല.

അത് ദൂരെ എവിടെയോ നടക്കുന്ന കാര്യമാണെന്നും നമുക്ക് കുഴപ്പമൊന്നുമില്ലെന്നുമാണ് നമ്മൾ കരുതിയത്. എന്നാൽ അടുത്തിടെ നേപ്പാളിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങൾ നമ്മൾ കണ്ടതാണ്. ഭാവിക്കും ഭൂമിക്കും ആവശ്യമായ അത്തരമൊരു ഗംഭീര സന്ദേശമാണ് സംവിധായകൻ പി എസ് മിത്രൻ 'സർദാർ 2' എന്ന സിനിമയിലൂടെ നൽകുന്നത്.

'സർദാർ' ആദ്യ ഭാഗത്തിൽ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗത്തെക്കുറിച്ചും അതിലെ അപകടങ്ങളെക്കുറിച്ചും സംവിധായകൻ സംസാരിച്ചിരുന്നു. എന്നിട്ടും നമ്മളിൽ പലരും മാറിയിട്ടില്ല. ഇതൊക്കെ എപ്പോഴോ എവിടെയോ സംഭവിക്കുന്ന കാര്യങ്ങളാണെന്നാണ് നമ്മൾ കരുതുന്നത്.

എന്നാൽ ഈ അപകടം നമ്മുടെ തൊട്ടടുത്ത് തന്നെയുണ്ട് എന്ന ശക്തമായ മുന്നറിയിപ്പാണ് 'സർദാർ 2' വിലൂടെ വീണ്ടും തരുന്നത്". -എസ് ജെ സൂര്യ പറഞ്ഞു. കാർത്തിയാണ് സർദാർ 2 വിൽ നായകനായെത്തുന്നത്. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെയാണ് എസ് ജെ സൂര്യ അവതരിപ്പിച്ചിരിക്കുന്നത്.

Nepal Floods, S J Suryah
'ഇത് വെറുമൊരു സിനിമയല്ല, ഒരു അഡിക്ഷൻ ആണ്'; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' 300 കോടിയിലേക്ക്, പുതിയ ട്രെയ്‌ലർ
Nepal Floods, S J Suryah
'അങ്ങനെയുള്ള സ്ത്രീയോട് അത് പറയാൻ പാടില്ല; വിയോജിപ്പല്ലല്ലോ, സ്വാഭാവികമായിട്ടുള്ള കാര്യമല്ലേ അത്', 'മിഥുനം' സിനിമയെക്കുറിച്ച് ഉർവശി
Nepal Floods, S J Suryah
'ആര് ആരെ കൊന്നു ?', മച്ചാനേ 'സീൻ' ഐറ്റം ആണല്ലോ! ഇതാണ് നമ്മൾ കാത്തിരുന്ന സൂര്യ, ജിത്തു മാധവൻ പടത്തിന്റെ ടീസർ
Summary

S J Suryah talks about Nepal Floods.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com