ഷാരുഖ് ഖാൻ ആരാധകനൊപ്പം  എക്സ്
Entertainment

മന്നത്തിനു മുന്നില്‍ കാത്തുനിന്നത് 95 ദിവസം; ആരാധകന്റെ സ്വപ്‌നം സഫലമാക്കി ഷാരുഖ് ഖാന്‍

ഝാര്‍ഖണ്ഡില്‍ നിന്നുള്ള ഷാരുഖ് ഖാന്‍ ആരാധകന്റെ വാര്‍ത്തകള്‍ വൈറലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ ഇഷ്ട താരങ്ങളെ ഒന്നു കാണാന്‍ എന്ത് റിസ്‌കെടുക്കാനും തയ്യാറാവുന്ന ആരാധകരുണ്ട്. ഝാര്‍ഖണ്ഡില്‍ നിന്നുള്ള ഷാരുഖ് ഖാന്‍ ആരാധകന്റെ വാര്‍ത്തകള്‍ വൈറലായിരുന്നു. 95 ദിവസമായി സൂപ്പര്‍താരത്തിന്റെ വീടിനു മുന്നില്‍ കാത്തു നില്‍ക്കുകയാണ് ആരാധകന്‍. ഇപ്പോള്‍ ആരാധകന്റെ സ്വപ്‌നം സഫലമാക്കിയിരിക്കുകയാണ് താരം.

തന്റെ കമ്പ്യൂട്ടര്‍ സെന്റര്‍ അടച്ചിട്ടുകൊണ്ടാണ് ആരാധകന്‍ ഷാരുഥ് ഖാനെ കാണാനായി മുംബൈയിലേക്ക് തിരിച്ചത്. തുടര്‍ന്ന് താരത്തിനെ കാണുന്നതിനായി ഇവിടെ തുടരുകയായിരുന്നു. പിറന്നാളിനോട് അനുബന്ധിച്ച് നടത്തിയ ഫാന്‍സ് മീറ്റില്‍ വച്ചാണ് താരം തന്റെ ആരാധകനെ കണ്ടത്. ആരാധകനൊപ്പമുള്ള താരത്തിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

നവംബര്‍ രണ്ടിനാണ് ഷാരുഖ് ഖാന് 59 വയസായത്. താരത്തിന്റെ പിറന്നാള്‍ ആരാധകര്‍ വന്‍ ആഘോഷമാക്കിയിരുന്നു. പത്താന്‍, ജവാന്‍, ഡങ്കി എന്നീ സിനിമകളിലൂടെ വമ്പന്‍ തിരിച്ചുവരവാണ് 2023ല്‍ താരം നടത്തിയത്. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന കിങ് ആണ് താരത്തിന്റെ പുതിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഭിമാനം ബഹിരാകാശത്തോളം; യാത്ര തുടങ്ങി അനില്‍ മേനോന്‍; വാനോളം മലയാളം

'ആകാശ നീല വേണ്ട, കടും നീല തന്നെ വേണം.. അതെന്താ'! ലോകകപ്പിൽ 'കുപ്പായ നിറം' ചില്ലറ കാര്യമല്ല

'ലൈവിനിടെ അപമാനിച്ചു'; 22കാരിയുടെ പരാതിയില്‍ 'തൊപ്പി'യുടെ കൂട്ടാളി മമ്മു പിടിയില്‍

'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തും

കണ്ണൂരിലെ 5 സ്വകാര്യ ആശുപത്രികളിലെ നഴ്‌സ് സമരം ഒത്തുതീർന്നു