മണ്ഡല പുനര്‍ നിര്‍ണയ ബില്‍: കേന്ദ്രത്തിന് പിന്തുണ ഏറുന്നു, ഡിഎംകെയ്ക്ക് പിന്നാലെ ബിആര്‍എസും

ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് പിന്തുണ ഏറുന്നു.
former Chief minister k Chandrasekhar Rao
former Chief minister k Chandrasekhar Rao FILE
Edited By:
Updated on: 
2 min read

ചെന്നൈ: ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് പിന്തുണ ഏറുന്നു. ഡിഎംകെയ്ക്ക് പിന്നാലെ തെലങ്കാനയില്‍ നിന്നുള്ള ബിആര്‍എസ് പാര്‍ട്ടിയും കേന്ദ്രസര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനും വനിതാ സംവരണം നടപ്പാക്കലിനും പിന്തുണ പ്രഖ്യാപിച്ചു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നിലവിലുള്ള 24 ശതമാനം പ്രാതിനിധ്യം സംരക്ഷിക്കപ്പെടണമെന്ന തങ്ങളുടെ പാര്‍ട്ടിയുടെ പ്രധാന ആവശ്യം അംഗീകരിക്കുന്നതാണ് മണ്ഡല പുനര്‍നിര്‍ണയ ബില്‍ എന്ന് ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റ് കെ ടി രാമറാവു പറഞ്ഞു.

മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2051 വരെ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യ ആനുപാതത്തില്‍ മാറ്റം വരുത്താത്ത തരത്തിലുള്ള സുരക്ഷാ വ്യവസ്ഥയും ഇതിലുണ്ടെന്നും കെടി രാമ റാവു പറഞ്ഞു. ഭരണഘടനാ ഭേദഗതി ബില്‍ പാസായാല്‍ തെലങ്കാനയിലെ ലോക്‌സഭ് സീറ്റുകളുടെ എണ്ണം 17ല്‍ നിന്ന് 26ലേക്ക് ഉയരും. 'തെലങ്കാനയുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി മൂന്ന് രാജ്യസഭാ എംപിമാരും ഈ നിര്‍ദേശത്തെ അനുകൂലിച്ച് വോട്ട് ചെയ്യും. വനിതാ സംവരണത്തെ ഞങ്ങള്‍ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. അത് നടപ്പാക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരുമാണ്'- കെടി രാമ റാവു പ്രസ്താവനയില്‍ പറഞ്ഞു. രാജ്യസഭയില്‍ ബിആര്‍എസിന് മൂന്ന് അംഗങ്ങളുണ്ട്. എന്നാല്‍ ലോക്‌സഭയില്‍ അംഗങ്ങളാരും ഇല്ല. ബില്‍ പാസാക്കാന്‍ ലക്ഷ്യമിട്ട് തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. അതിനിടെ ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍, തങ്ങളുടെ എല്ലാ ലോക്‌സഭാ എംപിമാരോടും സഭയില്‍ ഹാജരാകാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശനിയാഴ്ച വിപ്പ് നല്‍കി.

എംകെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് ബില്ലിന് പിന്തുണ നല്‍കാന്‍ ഡിഎംകെ തീരുമാനിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണത്തില്‍ 50 ശതമാനം ഏകീകൃത വര്‍ധനവിന് ബില്‍ അനുമതി നല്‍കുന്നതിനാലാണ് തീരുമാനമെന്ന് ഡിഎംകെ എംപി എ രാജ യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ബില്‍ തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയ്ക്കില്ലെന്നും എ രാജ പറഞ്ഞു. ലോക്‌സഭയില്‍ 22 എംപിമാരാണ് ഡിഎംകെയുള്ളത്. ഏപ്രിലില്‍ ബില്ലിനെ എതിര്‍ത്ത ഡിഎംകെയുടെ പിന്തുണ കേന്ദ്ര സര്‍ക്കാരിന് വലിയ നേട്ടമാകും. മണ്ഡല പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി ലോക്സഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചാലും തമിഴ്നാടിന്റെ നിലവിലെ 7.18 ശതമാനം സീറ്റ് വിഹിതം കുറയ്ക്കരുതെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു. 1971-ലെ സെന്‍സസ് അടിസ്ഥാനമാക്കി നിശ്ചയിച്ച, സംസ്ഥാനങ്ങള്‍ക്കിടയിലെ നിലവിലെ ലോക്സഭാ സീറ്റ് വിഹിത അനുപാതത്തില്‍ അടുത്ത 25 വര്‍ഷത്തേക്ക് മാറ്റം വരുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ബില്ലുമായി വീണ്ടുമെത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അന്നു ലോക്സഭയില്‍ ഹാജരുണ്ടായിരുന്ന 528 എംപിമാരില്‍ 298 പേര്‍ മാത്രമാണ് അനുകൂലിച്ചത്. 230 പേര്‍ എതിര്‍ത്തു. ഭരണഘടനാഭേദഗതി ബില്ലായതിനാല്‍ പാസാകാന്‍ അന്നത്തെ ഹാജര്‍നിലപ്രകാരം മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത് 352 വോട്ടായിരുന്നു. ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടതോടെ രാജ്യസഭയില്‍ അവതരിപ്പിക്കേണ്ടിവന്നില്ല. എന്‍ഡിഎക്കൊപ്പം 322 പേരാണ് ഇപ്പോഴുള്ളത്. ഇതിനുപുറമേ വൈഎസ്ആര്‍സിപി (4) ഇത്തവണയും ഒപ്പമുണ്ടാകും. എന്‍സിപി (എസ്പി) ജെഎംഎം 3 എന്നിവയുടെ പിന്തുണയും കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ പ്രതിപക്ഷ നിരയില്‍ നിന്നും ഇനിയും വോട്ടുകള്‍ നേടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍.

former Chief minister k Chandrasekhar Rao
മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് പിന്തുണയുമായി ഡിഎംകെ; അനുകൂലിച്ച് വോട്ട് ചെയ്യും
former Chief minister k Chandrasekhar Rao
മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍ ജനാധിപത്യത്തിന് ഭീഷണി; ലക്ഷ്യം സംവരണം അട്ടിമറിക്കല്‍; ഭൂരിപക്ഷം ലഭിക്കില്ല; ഖാര്‍ഗെ
Summary

BRS to support Delimitation bill, proposed 50 pc increase in seats addresses our key concern

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER