മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍ ജനാധിപത്യത്തിന് ഭീഷണി; ലക്ഷ്യം സംവരണം അട്ടിമറിക്കല്‍; ഭൂരിപക്ഷം ലഭിക്കില്ല; ഖാര്‍ഗെ

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണ സീറ്റുകള്‍ അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വര്‍ദ്ധിപ്പിക്കണം
INDIA Bloc Meeting Live: Kharge calls Delimitation Bill a threat to democracy,
ഖാര്‍ഗെpti
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍ ജനാധിപത്യത്തിന് അപകടകരമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സംവരണം അട്ടിമറിക്കുകയാണ് ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഖാര്‍ഗെ ഇന്ത്യാ സഖ്യയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ബില്‍ പിന്നാക്ക താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ഭരഘടന അനുവദിച്ച സംവരണം ബില്ലില്‍ ഇല്ലെന്നും ഇത് അനീതിയാണെന്നും ഖാര്‍ഗെ പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണ സീറ്റുകള്‍ അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വര്‍ദ്ധിപ്പിക്കണം. ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷം കേന്ദ്രസര്‍ക്കാരിന് ലഭിക്കില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികളെ ഭിന്നിപ്പിച്ച് പിന്തുണ ഉറപ്പാക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു

സീറ്റുകളുടെ എണ്ണം 850-ആയി ഉയര്‍ത്തുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന പറഞ്ഞ ഖാര്‍ഗെ ബില്‍ പാസായാല്‍ ജനാധിപത്യം അവസാനിക്കുമെന്നും പറഞ്ഞു. ബിജെപിയുടെ കൈകളില്‍ അധികാരം കേന്ദ്രീകരിച്ചാല്‍, അവര്‍ക്ക് ഭരണഘടന മാറ്റിയെഴുതും. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ക്കാന്‍ തീരുമാനിച്ചതായും ഖാര്‍ഗെ പറഞ്ഞു.

യോഗത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, യുപിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി രാജേന്ദ്ര പാല്‍ ഗൗതം, കെസി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. സമാജ്വാദി പാര്‍ട്ടി, സിപിഎം, ആര്‍എല്‍ഡി, സിപിഐ, ആര്‍എസ്പി, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികളും യോഗത്തിനെത്തി. ജെഎംഎം പ്രതിനിധികള്‍ ഓണ്‍ലൈനായി പങ്കെടുത്തു. എന്‍സിപി എസ്പി വിഭാഗം യോഗത്തില്‍ നിന്നും വിട്ടുനിന്നു. ഇന്ത്യാസഖ്യത്തിനു പുറത്തുള്ള പ്രതിപക്ഷ പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തിയുള്ള വിശാല യോഗമാണ് ഖര്‍ഗെയുടെ വീട്ടില്‍ വിളിച്ചത്. ആംആദ്മി പാര്‍ട്ടിയും യോഗത്തിന് എത്തിയില്ല. അതേസമയം ഡിഎംകെയുടെ പിന്തുണ പ്രതിപക്ഷത്തിന് തിരിച്ചടിയായി.

Summary

INDIA Bloc Meeting Live: Kharge calls Delimitation Bill a threat to democracy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER