SS Rajamouli ഫെയ്സ്ബുക്ക്
Entertainment

താൻ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന് രാജമൗലി; 'പിന്നെന്തിനാണ് സിനിമയ്ക്ക് വാരാണസി' എന്ന് പേരിട്ടതെന്ന് സോഷ്യൽ മീഡിയ

ഇങ്ങനെയാണോ അദ്ദേഹം നോക്കിക്കൊണ്ടിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

താൻ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന് സംവിധായകൻ എസ് എസ് രാജമൗലി. സംവിധായകന്‍റെ ഈ വെളിപ്പെടുത്തല്‍ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണിപ്പോൾ. ഹിന്ദു പുരാണങ്ങളെ തന്‍റെ സിനിമകളിൽ സമന്വയിപ്പിക്കുന്നതിൽ വിദഗ്ധനായ രാജമൗലി, തന്‍റെ പുതിയ ചിത്രമായ 'വാരണാസി'യുടെ ലോഞ്ച് പരിപാടിയിലാണ് തന്‍റെ നിലപാട് പരസ്യമാക്കിയത്.

"ഇത് എന്നെ സംബന്ധിച്ച് ഒരു വൈകാരിക നിമിഷമാണ്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല. എന്‍റെ അച്ഛൻ വന്ന് കാര്യങ്ങൾ പിന്നിൽ നിന്ന് ഹനുമാൻ സ്വാമി നോക്കിക്കൊള്ളും എന്ന് പറഞ്ഞു. ഇങ്ങനെയാണോ അദ്ദേഹം നോക്കിക്കൊണ്ടിരിക്കുന്നത്. -ഇതിനെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നു." - രാജമൗലി പറഞ്ഞു.

പരിപാടിയിൽ നേരിട്ട സാങ്കേതിക തകരാറുകൾ സംബന്ധിച്ചാണ് രാജമൗലി ഈ വാക്കുകൾ പറഞ്ഞത്. "എന്‍റെ ഭാര്യക്കും ഹനുമാൻ സ്വാമിയോട് ഇഷ്ടമാണ്. അദ്ദേഹം അവളുടെ സുഹൃത്താണെന്ന രീതിയിലാണ് അവൾ പെരുമാറുന്നതും അദ്ദേഹവുമായി സംസാരിക്കുന്നതും. എനിക്ക് അവളോടും ദേഷ്യം വന്നു.

എന്‍റെ അച്ഛൻ ഹനുമാൻ സ്വാമിയെക്കുറിച്ച് സംസാരിക്കുകയും വിജയത്തിനായി അദ്ദേഹത്തിന്‍റെ അനുഗ്രഹത്തിൽ ആശ്രയിക്കാൻ നിർദ്ദേശിക്കുകയും ചെയ്തപ്പോൾ എനിക്ക് വല്ലാതെ ദേഷ്യം വന്നു" - രാജമൗലി കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ രാജമൗലിയുടെ ചിത്രങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകളുയരുകയാണ്. 'ആർആർആർ', 'ബാഹുബലി' തുടങ്ങിയ ചിത്രങ്ങൾ ഹിന്ദു പുരാണങ്ങളിൽ നിന്ന് വലിയ പ്രചോദനം ഉൾക്കൊണ്ടതാണ് എന്ന് പലരും ചൂണ്ടിക്കാട്ടി.

"ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന് പറയുന്നത് രാജമൗലിയുടെ ഭാഗത്ത് നിന്ന് ശരിയായില്ല. അദ്ദേഹം എങ്ങനെയാണ് സിനിമയ്ക്ക് 'വാരണാസി' എന്ന് പേരിട്ടതും പുരാണ കഥാപാത്രങ്ങളെ ഉപയോഗിച്ചതും? ജനങ്ങൾക്ക് ഇത് വിഷമമുണ്ടാക്കുമെന്ന് അദ്ദേഹത്തിന് അറിയില്ലേ? അദ്ദേഹത്തെ പോലെ നിലവാരമുള്ള ഒരാളിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ല" - ഒരാൾ കമന്‍റ് ചെയ്തു.

Cinema News: SS Rajamouli says he doesn't believe in god.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉമർ നബി ചാവേർ തന്നെ; ഡൽഹി സ്ഫോടനത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ, കാർ വാങ്ങിയ സഹായി പിടിയിൽ

തദ്ദേശ തെരഞ്ഞെടുപ്പ്: 2.86 കോടി വോട്ടര്‍മാര്‍, 4745 പേരെ ഒഴിവാക്കി

'കൈവിട്ട എ ഐ കളി വേണ്ട'; തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം, മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

കണ്ണൂരില്‍ ബിഎല്‍ഒ തൂങ്ങിമരിച്ച നിലയില്‍, ഉമർ നബി ചാവേർ ത‌ന്നെ, ഇങ്ങനെയുണ്ടോ ഒരു തോല്‍വി! ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശരണം വിളികളാല്‍ മുഖരിതം, ശബരിമല നട തുറന്നു, ഇനി മണ്ഡല - മകര വിളക്ക് തീര്‍ഥാടന കാലം

SCROLL FOR NEXT