വിശാഖ് നായർ 
Entertainment

കങ്കണയുടെ പടത്തിൽ അഭിനയിച്ചു; നടൻ വിശാഖ് നായർക്ക് വധഭീഷണി

ചിത്രത്തിൽ ഇന്ദിര ​ഗാന്ധിയുടെ മകൻ സഞ്ജയ് ​ഗാന്ധിയുടെ വേഷത്തിലാണ് വിശാഖ് എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളി താരം വിശാഖ് നായർക്ക് വധഭീഷണി. കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന എമർജൻസിയിലെ കഥാപാത്രമാണ് വധ ഭീഷണിക്ക് കാരണമായിരിക്കുന്നത്. ചിത്രത്തിൽ ഇന്ദിര ​ഗാന്ധിയുടെ മകൻ സഞ്ജയ് ​ഗാന്ധിയുടെ വേഷത്തിലാണ് വിശാഖ് എത്തുന്നത്. എന്നാൽ തന്റെ കഥാപാത്രം ജർനയ്ൽ സിങ് ഭിന്ദ്രാൻവാലെയുടേതാണ് എന്ന് തെറ്റിദ്ധരിച്ചാണ് വധഭീഷണി എത്തുന്നത് എന്നാണ് വിശാഖ് പറയുന്നത്.

സോഷ്യൽ മീഡിയയിലൂടെ വിശാഖ് തന്നെയാണ് വധ ഭീഷണി ലഭിക്കുന്നതിനെത്തുറിച്ച് പങ്കുവച്ചത്. ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് വധ ഭീഷണി നേരിടുകയാണ്. ‘എമര്‍ജൻസി’ സിനിമയിൽ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രം ജർനയ്ൽ സിങ് ഭിന്ദ്രാൻവാലെയുടേതാണെന്നു തെറ്റായി വിശ്വസിച്ചുകൊണ്ടാണ് ഒരുകൂട്ടം ആളുകൾ ഭീഷണി സന്ദേശം അയയ്ക്കുന്നത്.സഞ്ജയ് ഗാന്ധിയുടെ വേഷമാണ് ഞാൻ അവതരിപ്പിക്കുന്നതെന്ന് ആവര്‍ത്തിച്ചു പറയുന്നു. വെറുപ്പും വിദ്വേഷവും പടർത്തുന്നതിനു മുമ്പ് കാര്യങ്ങളുടെ സത്യാവസ്ഥ കൂടി എല്ലാവരും മനസ്സിലാക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.’–വിശാഖ് നായർ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത് തെളിയിക്കുന്നതിനായി ചിത്രത്തിലെ വിശാഖിന്റെ ക്യാരക്റ്റർ പോസ്റ്ററും വാർത്തയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതം പറയുന്ന ചിത്രമാണ് എർജൻസി. ഇന്ദിര ​ഗാന്ധിയുടെ റോളിലാണ് കങ്കണ എത്തുന്നത്. കങ്കണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതിനിടെ ചിത്രത്തിനെതിരെ പല കോണിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം