അഭിഷേക് ബച്ചനും ഐശ്വര്യ റായിയും  ഇൻസ്റ്റ​ഗ്രാം
Entertainment

'ഞാൻ ഇപ്പോഴും വിവാഹിതനാണ്, തീർത്തും സങ്കടകരമാണ് അത്'; വിവാഹമോചന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അഭിഷേക് ബച്ചൻ

നിങ്ങൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് എനിക്ക് അറിയാം. നിങ്ങൾക്ക് കുറച്ച് കഥകൾ ഫയൽ ചെയ്യണം.

സമകാലിക മലയാളം ഡെസ്ക്

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹമോചിതരാകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അംബാനി കല്യാണത്തിന് ഇരുവരും ഒന്നിച്ചെത്താതിരുന്നതായിരുന്നു ഏറ്റവുമൊടുവിലത്തെ അഭ്യൂഹങ്ങൾക്ക് കാരണമായത്. എന്നാലിപ്പോൾ എല്ലാ അഭ്യൂഹങ്ങൾക്കും മറുപടി നൽകിയിരിക്കുകയാണ് അഭിഷേക് ബച്ചൻ.

താൻ ഇപ്പോഴും വിവാഹിതനാണെന്നും ഇത്തരം വാർത്തകൾ എന്തുകൊണ്ടാണ് പടച്ചുവിടുന്നത് എന്ന് തനിക്ക് അറിയാമെന്നും അഭിഷേക് പറഞ്ഞു. ഒരു സ്വകാര്യ മാധ്യമവുമായി സംസാരിക്കവെയാണ് അഭിഷേക് ഇക്കാര്യം വ്യക്തമാക്കിയത്. ആഷുമായി നല്ല ബന്ധത്തിലല്ല എന്നാണ് കേൾക്കുന്നത്, അതേക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു മാധ്യമപ്രവർത്തകയുടെ ചോദ്യം.

"എനിക്ക് അതിനെക്കുറിച്ച് ഒന്നും പറയാനില്ല. നിങ്ങൾ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു. അത് തീർത്തും സങ്കടകരമാണ്. നിങ്ങൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് എനിക്ക് അറിയാം. നിങ്ങൾക്ക് കുറച്ച് കഥകൾ ഫയൽ ചെയ്യണം. അതാണ് ആവശ്യം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാരമില്ല, ഞങ്ങൾ സെലിബ്രിറ്റികളാണല്ലോ. ഞാൻ ഇപ്പോഴും വിവാഹിതനാണ്, സോറി" - അഭിഷേക് ബച്ചൻ പറഞ്ഞു. ഒപ്പം തന്റെ വിരലിലെ വിവാഹ മോതിരവും അഭിഷേക് ഉയർത്തിക്കാട്ടി. 2007 ലാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹിതരായത്. ഇരുവർക്കും ആരാധ്യ എന്ന് പേരുള്ള ഒരു മകളുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT