Raavan 
Entertainment

അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍, 150 അടി ഉയരത്തില്‍ തൂങ്ങി കിടന്നത് അര മണിക്കൂര്‍; ഐശ്വര്യയ്ക്ക് പകരം ചാടിയ ഡ്യൂപ്പ് പറയുന്നു

ഈ സീക്വന്‍സാണ് ടോറസ് വേള്‍ഡ് സ്റ്റണ്ട് അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സിനിമയെന്നത് സ്‌ക്രീനില്‍ കാണുന്നവരുടെ മാത്രം അധ്വാനത്തിന്റെ ഫലമല്ല. എവിടേയും പരാമര്‍ശിക്കപ്പെടാതെ പോകുന്നവരുടേയും കൂടി വിയര്‍പ്പ് വീണാണ് ഓരോ സിനിമയുമുണ്ടാകുന്നത്. താരങ്ങളുടെ ദേഹത്ത് ഒരു പോറല്‍ പോലും സംഭവിക്കാതിരിക്കാന്‍, സ്വന്തം ജീവന്‍ പണയം വച്ച് ഇറങ്ങുന്ന സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളെക്കുറിച്ച് പലപ്പോഴും നമ്മള്‍ മറന്നു പോകും.

2010 ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം രാവണില്‍ ഐശ്വര്യ റായ്ക്കായി സ്റ്റണ്ട് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സനോബര്‍ പദിബാല. നൂറില്‍ പരം സിനിമകള്‍ക്കും നിരവധി സീരീസുകള്‍ക്കും ആക്ഷന്‍ രംഗങ്ങളൊരുക്കിയ, പലര്‍ക്കും ഡ്യൂപ്പായിട്ടുള്ള സ്റ്റണ്ട് വുമണ്‍ ആണ് സനോബര്‍. ഇപ്പോഴും ഈ രംഗത്ത് പകരക്കാരില്ലാതെ തുടരുന്നു.

ഐശ്വര്യ റായ് വെള്ളച്ചാട്ടത്തിലേക്ക് ചാടുന്ന രംഗം ഇന്നും ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ വച്ചായിരുന്നു ഈ രംഗമടക്കം ചിത്രത്തിലെ പല രംഗങ്ങളും ചിത്രീകരിച്ചത്. അന്ന് ഐശ്വര്യയ്ക്ക് പകരം വെള്ളച്ചാട്ടത്തിലേക്ക് ചാടിയത് സനോബര്‍ ആയിരുന്നു. ടെക്‌നിക്കല്‍ പ്രശ്‌നം കാരണം അന്ന് അരമണിക്കൂറോളം വെള്ളച്ചാട്ടത്തില്‍ തൂങ്ങി കിടക്കേണ്ടി വന്ന അനുഭവം പങ്കുവെക്കുകയാണ് സനോബര്‍. ആ വാക്കുകളിലേക്ക്:

150 അടി. 3.5 സെക്കന്റുകള്‍, ഞാന്‍ ഒരിക്കലും മറക്കാത്ത ഒരു സ്റ്റണ്ട്. രാവണിലെ വെള്ളച്ചാട്ടത്തിലേക്കുള്ള ഈ ചാട്ടത്തിനിടെ അപ്രതീക്ഷിതമായി സംഭവിച്ച പ്രതിസന്ധി കാരണം വായുവില്‍ ഞാന്‍ തൂങ്ങി കിടന്നത് 30 മിനുറ്റോളമാണ്. സ്റ്റണ്ട് വര്‍ക്കിയില്‍ സ്റ്റണ്ട് ചെയ്യുന്നതിനെക്കുറിച്ച് മാത്രമല്ല തയ്യാറെടുപ്പ് നടത്തുക. അപ്രതീക്ഷിതമായത് സംഭവിക്കുമ്പോള്‍ എന്ത് ചെയ്യണം എന്ന് കൂടിയാണ്. ശാന്തമായിരിക്കണം. ശ്വാസമെടുക്കുന്നത് നിയന്ത്രിക്കണം. സുരക്ഷാസംവിധാനങ്ങളെ വിശ്വസിക്കുക. ഊര്‍ജ്ജത്തെ സംരക്ഷിച്ച് നിര്‍ത്തുക.

അതാണ് ഞാന്‍ ചെയ്തതും. ഒരു വെള്ളച്ചാട്ടതിന് അരികില്‍ കുടുങ്ങി കിടക്കുകയാണ്. പതിയെ ശ്വാസമെടുത്ത്, പൂര്‍ണമായും ശാന്തയായി, വളരെ അപൂര്‍വ്വം ചിലര്‍ക്ക് മാത്രം കാണാന്‍ സാധിക്കുന്നൊരു കാഴ്ചയും കണ്ട് കിടക്കുന്നു. ഈ സീക്വന്‍സാണ് ടോറസ് വേള്‍ഡ് സ്റ്റണ്ട് അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടത്. ചില സ്റ്റണ്ട് ശരീരത്തെ പരീക്ഷിക്കും. ചിലത് മനസിനേയും. ഇത് രണ്ടിനേയും പരീക്ഷിച്ചു.

stunt woman who was the dupe of Aishwarya Rai in Raavan recalls hanging in the cliff.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിദ്യാര്‍ഥികള്‍ക്ക് അധിക സമ്മര്‍ദം'; സിബിഎസ്ഇ ത്രിഭാഷാ പദ്ധതി ഒന്‍പതാം ക്ലാസില്‍ തുടങ്ങരുതെന്ന് സുപ്രീംകോടതി

ഫുട്ബോൾ ടൂർണമെൻ്റിന്റെ ആവേശം ഇനി വെള്ളിത്തിരയിലേക്ക്; 'വിസിൽ' ടൈറ്റിൽ പോസ്റ്റർ

തൊടുപുഴ നഗരസഭയിൽ ചെയർപേഴ്സനെ മാറ്റാനുള്ള യുഡിഎഫ് നീക്കങ്ങൾക്ക് താൽക്കാലിക വിരാമം

'ഭാര്യ കഴി‍ഞ്ഞാൽ ഒരു നോട്ടം കൊണ്ട് എന്നെ മനസിലാക്കുന്ന ഒരേയൊരു വ്യക്തി'; ജിസ് ജോയ് പറയുന്നു

'ചെറുപ്പത്തിൽ ലൈം​ഗിക ചൂഷണത്തിനിരയായി, അതെന്റെ തെറ്റ് അല്ലായിരുന്നു, എന്നിട്ടും നാണക്കേട് ഓർത്ത് ആരോടും മിണ്ടിയില്ല'; തുറന്നു പറഞ്ഞ് സൊഹെയ്ല്‍ ഖാന്‍