

മലയാള സിനിമയിലെ ഹിറ്റ് കോമ്പോയാണ് ആസിഫ് അലി- ജിസ് ജോയ് കൂട്ടുകെട്ട്. ഇപ്പോഴിതാ ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രം റിലീസിനെത്തുകയാണ്. 'കോട്ടയം ബെൽറ്റ്' എന്നാണ് ചിത്രത്തിന്റെ പേര്. ഇപ്പോഴിതാ ഭാര്യ കഴിഞ്ഞാൽ ഒരു നോട്ടം കൊണ്ട് തന്നെ മനസിലാക്കുന്ന ഒരേയൊരു വ്യക്തിയേ ഉള്ളൂവെന്നും അത് ആസിഫ് അലിയാണെന്നും പറയുകയാണ് ജിസ് ജോയ്.
'കോട്ടയം ബെൽറ്റ്' എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് സൗഹൃദത്തെക്കുറിച്ച് ജിസ് ജോയ് വാചാലനായത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നിരുന്നു. മീശ പിരിച്ച് വ്യത്യസ്ത ഗെറ്റപ്പിലുള്ള ആസിഫ് അലിയുടെ മോഷൻ പോസ്റ്റർ ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.
തൃശൂരിൽ നടന്ന പൂജ ചടങ്ങിൽ സംവിധായകരും തിരക്കഥാകൃത്തുക്കളും അഭിനേതാക്കളും ഉൾപ്പെടെ സിനിമാ മേഖലയിലെ നിരവധി പേർ പങ്കെടുത്തു. പ്രശസ്ത സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ആസിഫ് അലിയുടെ മക്കളായ ആദവും ഹയയും ചേർന്നാണ് ആദ്യ ക്ലാപ്പ് നൽകിയത്.
'ബൈസിക്കിൾ തീവ്‌സ്', 'സൺഡേ ഹോളിഡേ', 'വിജയ് സൂപ്പറും പൗർണമിയും', 'ഇന്നലെ വരെ', 'തലവൻ' എന്നീ ചിത്രങ്ങൾക്കുശേഷം ആസിഫ് അലിയും ജിസ് ജോയും ഒരുമിക്കുന്ന ആറാമത്തെ ചിത്രമാണ് 'കോട്ടയം ബെൽറ്റ്'. ഡ്രീം കാച്ചർ പ്രൊഡക്ഷൻസിന്റെയും കാളീഷ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ടിആർ ഷംസുദ്ദീനും വേണു ഗോപാലകൃഷ്ണനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുരേഷ് ഗോപാലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates