Sudevanum Subalakshmiyum  Special Arrangement
Entertainment

നേഹ സക്സേന നായികയാകുന്ന മലയാളം ഫാന്റസി ലവ് സ്റ്റോറി സീരീസ്; 'സുദേവനും സുബലക്ഷ്മിയും' ഫസ്റ്റ് ലുക്ക്

ഒക്ടോബർ നരേറ്റീവ്സിന്റെ ബാനറിൽ ഗ്രാഷ് രചനയും സംവിധാനവും നിർവഹിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഫാന്റസി ലവ് സ്റ്റോറി ജോണറിൽ ഒരുങ്ങുന്ന മലയാളം സീരീസ് ‘ഹോമോസാപ്പിയൻസ് – ചാപ്റ്റർ വൺ: സുദേവനും സുബലക്ഷ്മിയു'ടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. തെന്നിന്ത്യൻ നടി നേഹ സക്സേന, അഭിഷേക് രവീന്ദ്രൻ, ചെമ്പിൽ അശോകൻ എന്നിവർക്കൊപ്പം നിരവധി താരങ്ങൾ സീരീസിൽ അണിനിരക്കുന്നു.

ഒക്ടോബർ നരേറ്റീവ്സിന്റെ ബാനറിൽ ഗ്രാഷ് രചനയും സംവിധാനവും നിർവഹിക്കുന്നു. നേഹ സക്സേന പ്രോജക്ട് ഹെഡും സന്ദീപ് വിജയൻ സഹനിർമ്മാതാവുമാണ്. അജയ് ഫ്രാൻസിസ് ജോർജും എൽദോ ഐസക്കും ചേർന്നാണ് ഛായാഗ്രഹണം. ധനുഷ് ഹരികുമാർ സംഗീതവും ബാലു ഓമനക്കുട്ടൻ എഡിറ്റിംഗും നിർവഹിക്കുന്നു.

സുനിൽ കുമാരനും ത്യാഗു തവനൂരും കലാസംവിധാനം കൈകാര്യം ചെയ്യുന്നു. സമീറ സനീഷ് വസ്ത്രാലങ്കാരവും ഷൊഷാങ്ക് ബർഡോളി ചമയവും നിർവഹിക്കുന്നു. നിദാദ് കെ.എൻ., ആഷിൻ ആഷ് എന്നിവർ സ്റ്റിൽ ഫോട്ടോഗ്രാഫിയും ഫിജോ ഫിലിപ്പ് പ്രൊഡക്ഷൻ കൺട്രോളറും ഗൗതം കൃഷ്ണ അസോസിയേറ്റ് ഡയറക്ടറായും ലിജു പ്രഭാകർ കളറിസ്റ്റായും പ്രവർത്തിക്കുന്നു.

മാമി ജോയാണ് പബ്ലിസിറ്റി ഡിസൈനർ. അഭിഷേക് രവീന്ദ്രൻ, ആതിര മോഹനൻ, അനന്തു എസ്. നായർ, ധനുഷ് ഹരികുമാർ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. സീരീസിന്റെ റിലീസ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Sudevanum Subalakshmiyum first look poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പ്, തേനീച്ച, കടന്നല്‍ ആക്രമിച്ച് മരിച്ചാല്‍ അഞ്ച് ലക്ഷം; വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരത്തുക 17.5 ലക്ഷമായി ഉയര്‍ത്തി

'രവി വർമയുടെ പെയിന്റിങ് പോലെ ആയിരിക്കണമെന്ന് സന്തോഷ് പറഞ്ഞു, സ്കിൻ കളർ അല്ല ഉപയോ​ഗിച്ചത്'; കാവ്യയുടെ മേക്കപ്പിന് പിന്നിൽ

'എന്റെ കല്യാണത്തെ വലിച്ചിട്ടത് വിചിത്രം; ഒരാളുടെ വാക്കിന് കുടുംബത്തിലുള്ളവരെല്ലാം ഉത്തരവാദികളല്ല'; വിവാദത്തില്‍ അഹാന

'28കാരിയെ ഗര്‍ഭിണിയാക്കിയ ശേഷം ബന്ധം അവസാനിപ്പിച്ചു'; സിഐക്ക് സസ്‌പെന്‍ഷന്‍

'വെളുപ്പിന് അഞ്ച് മണിക്ക് മേക്കപ്പ് തുടങ്ങും, എട്ട് മണിക്ക് മുൻപ് തീർക്കണം; എന്റെ ജീവിതത്തിൽ വലിയ സംഭാവന നൽകിയ സിനിമയാണ് ​'ഗുരു"