ദേവ് മോഹൻ/ ചിത്രം: ഫേസ്ബുക്ക് 
Entertainment

സൂഫി ഇനി പുതിയ വേഷത്തിൽ; 'പുള്ളി' ടൈറ്റിൽ പോസ്റ്റർ 

ജിജു അശോകൻ ആണ് ചിത്രം ഒരുക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സൂഫിയും സുജാതയും എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ദേവ് മോഹൻ. ഇപ്പോഴിതാ ദേവ് നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'പുള്ളി' എന്നാണ് ചിത്രത്തിന്റെ പേര്. ജിജു അശോകൻ ആണ് ചിത്രം ഒരുക്കുന്നത്. 

 ഉറുമ്പുകള്‍ ഉറങ്ങാറില്ല, പ്രേമസൂത്രം എന്ന സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജിജു അശോകൻ. അടുത്ത മാസം 15ന് ആണ് പുള്ളി ചിത്രീകരണം തുടങ്ങുക. കമലം ഫിലിംസിന്റെ ബാനറിൽ റ്റി.ബി രഘുനാഥൻ ആണ് ചിത്രം നിർമ്മിക്കുന്നത്. 

‌ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. സിനിമയുടെ പ്രമേയമോ മറ്റ് കഥാപാത്രങ്ങളെക്കുറിച്ചു വിവരങ്ങൾ ലഭ്യമായിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT