യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്തിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരാജയപ്പെട്ടു; ട്രംപ് ഭരണകൂടത്തിന് ആശ്വാസം

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നേതാവും കെന്റക്കിയില്‍ നിന്നുള്ള ജനപ്രതിനിധിയുമായ തോമസ് മാസിയാണ് ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്
Pete Hegseth
പീറ്റ് ഹെ​ഗ്സേത്ത് എപി
Edited By:
Updated on: 
1 min read

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്തിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പരാജയപ്പെട്ടു. 204 നെതിരെ 211 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. പ്രമേയം ജുഡീഷ്യറി കമ്മിറ്റിക്ക് വിട്ടു. ഇതു ദേശസ്‌നേഹമല്ല, അട്ടിമറിയാണെന്നാണ് ഇംപീച്ച്‌മെന്റ് പ്രമേയത്തോട് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് പ്രതികരിച്ചത്.

Pete Hegseth
'ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ മടങ്ങിയെത്തിയാല്‍ വധശിക്ഷ നടപ്പാക്കും'; മറ്റ് വഴിയില്ലെന്ന് പ്രോസിക്യൂട്ടര്‍

ഇടക്കാല തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ട്രംപ് ഭരണകൂടത്തിന്, ഹെഗ്‌സേത്തിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരാജയപ്പെട്ടത് വലിയ ആശ്വാസമാണ്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നേതാവും കെന്റക്കിയില്‍ നിന്നുള്ള ജനപ്രതിനിധിയുമായ തോമസ് മാസിയാണ് ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹെഗ്സെത്തിന് ശക്തമായ പിന്തുണ നല്‍കിയതിനെത്തുടര്‍ന്ന്, റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ പ്രതിരോധ സെക്രട്ടറിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. മുന്‍കൂര്‍ അനുമതിയില്ലാതെ നിയമവിരുദ്ധമായി യുദ്ധം നയിച്ചു, പെന്റഗണ്‍ തലവനെന്ന നിലയില്‍ അധികാരം ദുര്‍വിനിയോഗം ചെയ്തു തുടങ്ങി എട്ടു കുറ്റാരോപണങ്ങളാണ് മാസി ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ആരോപിച്ചിരുന്നത്. യെമനിലെയും വെനസ്വേലയിലെയും സൈനിക ഇടപെടലുകളേയും പ്രമേയത്തില്‍ വിമര്‍ശിച്ചിരുന്നു.

ജനുവരിയില്‍ ഡെമോക്രാറ്റുകള്‍ അധികാരമേറ്റെടുക്കുമ്പോള്‍ അടുത്ത സ്പീക്കറാകുമെന്ന് പ്രതീക്ഷിക്കുന്ന ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ്, ഹെഗ്സേത്ത് അധികാരം ദുരുപയോഗം ചെയ്തു എന്നും അമേരിക്കയുടെ ദേശീയ സുരക്ഷയെ ദുര്‍ബലപ്പെടുത്തി എന്നും ആരോപിച്ചു. പ്രമേയത്തെ സെനറ്റിലെ ഡെമോക്രാറ്റ് നേതാവ് ചക് ഷൂമറും പിന്തുണച്ചു. ജനുവരിയില്‍ ഡെമോക്രാറ്റുകള്‍ ജനപ്രതിനിധി സഭയുടേയും സെനറ്റിന്റെയും നിയന്ത്രണം ഏറ്റെടുക്കും.

Pete Hegseth
ഇസ്രയേല്‍ നെസെറ്റില്‍ സുപ്രധാന പദവികളില്‍ ധാരണ; സ്പീക്കര്‍ സ്ഥാനത്തേക്ക് മതന്‍ കഹാന
Pete Hegseth
ചൈനയ്ക്ക് എന്‍വിഡിയയുടെ എഐ ചിപ്പുകള്‍ ലഭിക്കുന്നത് എങ്ങനെ? യുഎസ് നിയന്ത്രണം മറികടക്കാന്‍ പുതു വഴികള്‍
Summary

The impeachment motion against US Secretary of Defense Pete Hegseth failed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Top 5 News Today
Pete Hegseth
ABDUL SAYED WITH WIFE
India Front
X

FOLLOW US

ON GOOGLE DISCOVER