സുഹാസിനി, ശോഭന/ ഫെയ്സ്ബുക്ക് 
Entertainment

'നായകന്റെ മടിയിലിരുന്ന് ഐസ്ക്രീം കഴിക്കാൻ പറഞ്ഞു, ശോഭനയ്ക്കും ഇതേ അനുഭവമുണ്ടായി': സുഹാസിനി

നായക നടന്റെ മടിയിലിരുന്ന് ഐസ്ക്രീം കഴിക്കാൻ ആവശ്യപ്പെട്ടെന്നും എന്നാൽ താൻ വിസമ്മതിച്ചു എന്നുമാണ് സുഹാസിനി പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

80കളിൽ തെന്നിന്ത്യൻ സിനിമാ ലോകത്തെ ഇഷ്ട നായികയായിരുന്നു സുഹാസിനി. മലയാളത്തിൽ നിരവധി ശക്തമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. അതുപോലെ തന്റെ നിലപാടുകൾ തുറന്നു പറയാനും സുഹാസിനി മടിക്കാറില്ല. സിനിമ സെറ്റിൽ തനിക്ക് നേരിട്ട മോശം അനുഭവലത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. നായക നടന്റെ മടിയിലിരുന്ന് ഐസ്ക്രീം കഴിക്കാൻ ആവശ്യപ്പെട്ടെന്നും എന്നാൽ താൻ വിസമ്മതിച്ചു എന്നുമാണ് സുഹാസിനി പറയുന്നത്. 

പ്രമുഖനായ നടനൊപ്പമുള്ള സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു. എന്നോട് നായക നടന്റെ മടിയിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ പറ്റില്ലെന്ന് തീർത്തു പറഞ്ഞു. 1981കാലമാണ്. ഇത് ഇന്ത്യയാണ് പാർക്കിൽ വച്ച് ഒരു സ്ത്രീയും പുരുഷന്റെ മടിയിൽ ഇരിക്കില്ല. ഞാനും ഇരിക്കില്ല.- സുഹാസിനി പറഞ്ഞു. 

നടന്റെ മടിയിൽ ഇരുന്ന് അദ്ദേഹം ഐസ് ക്രീം കഴിക്കുകയും തന്നെ കഴിപ്പിക്കുകയും ചെയ്യുന്നതാണ് സീൻ. നടൻ കഴിച്ചതിന്റെ ബാക്കി കഴിക്കില്ല എന്ന് പറഞ്ഞപ്പോൾ സംവിധായകൻ ഞെട്ടിപ്പോയെന്നാണ് സുഹാസിനി പറയുന്നത്.   പുതിയൊരു ഐസ് ക്രീം കൊണ്ടുവരാൻ ഞാൻ പറയുന്നത് കേട്ട് സംവിധായകൻ ഞെട്ടിപ്പോയി. ഞാൻ പറയാൻ പാടില്ലാത്തത് എന്തോ പറഞ്ഞത് പോലെ. നിങ്ങൾ നിരസിക്കുകയാണോ എന്ന് ചോദിച്ചപ്പോൾ, അത് ഞാൻ തൊടില്ലെന്ന് തന്നെ തീർത്തു പറഞ്ഞു.

 നടി ശോഭനയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും സുഹാസിനി വ്യക്തമാക്കി. തന്റെ അടുത്ത സുഹൃത്തും നടി ശോഭനയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും സുഹാസിനി പറയുന്നുണ്ട്. ഒരു സീൻ ചെയ്യാൻ പറ്റില്ലെന്ന് ശോഭന തീർത്തു പറഞ്ഞു. അപ്പോൾ സംവിധായകൻ ശോഭനയോട് ചോദിച്ചത് നീയെന്താണ് സുഹാസിനി ആണെന്നാണോ വിചാരം എന്നാണ്. സിനിമയിൽ ഇനിയും സുഹാസിനിമാരും ശോഭനമാരും ഉണ്ടാകണമെന്നും താരം കൂട്ടിച്ചേർത്തു. സതേണ്‍ റൈസിംഗ് സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുഹാസിനി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT