എആര്‍ റഹ്മാൻ, സുഖ്‍വിന്ദർ സിങ് 
Entertainment

'ഞാൻ പാട്ടു പാടി എന്നു മാത്രം; 'ജയ് ഹോ' എആർ റഹ്മാന്റേത്': ആര്‍ജിവിയുടെ ആരോപണം തള്ളി സുഖ്‍വിന്ദർ സിങ്

റഹ്മാന്‍ അല്ല, സുഖ്‍വിന്ദറാണ് ജയ് ഹോ ചിട്ടപ്പെടുത്തിയത് എന്നായിരുന്നു ആര്‍ജിവി ആരോപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ആര്‍ റഹ്മാന് ഓസ്‌കര്‍ പുരസ്‌കാരം നേടിക്കൊടുത്തി ജയ് ഹോ ഗാനത്തേക്കുറിച്ചുള്ള സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ ആരോപണം തള്ളി ഗായകന്‍ സുഖ്‍വിന്ദർ സിങ്. റഹ്മാന്‍ അല്ല, സുഖ്‍വിന്ദറാണ് ജയ് ഹോ ചിട്ടപ്പെടുത്തിയത് എന്നായിരുന്നു ആര്‍ജിവി ആരോപിച്ചത്. എന്നാല്‍ ഇത് സത്യം അല്ലെന്നും ജയ് ഹോ റഹ്മാന്റെ സൃഷ്ടി തന്നെയാണെന്നുമാണ് സുഖ്‍വിന്ദര്‍ വ്യക്തമാക്കി. ദേശിയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ഗായകന്റെ പ്രതികണം.

എആര്‍ റഹ്മാനാണ് പാട്ട് ചിട്ടപ്പെടുത്തിയത്. ഞാന്‍ പാടുക മാത്രമാണ് ചെയ്തത്. രാം ഗോപാല്‍ വര്‍ ചെറിയ സെലിബ്രിറ്റിയല്ല. അദ്ദേഹത്തിനെ തെറ്റായ വിവരം ലഭിച്ചതാണ്. ഗുല്‍സര്‍ സാഹബാണ് പാട്ട് എഴുതിയത്. റഹ്മാന് ഇഷ്ടപ്പെട്ടു. ജുഹുവിലെ എന്റെ സ്റ്റുഡിയോയിലാണ് പാട്ട് കംബോസ് ചെയ്തത്. സംവിധായകന്‍ സുഭാഷ് ഘയിനെ പാട്ട് കേള്‍പ്പിച്ചു. ആ സമയത്ത് ഞാന്‍ പാട്ട് പാടിയിരുന്നില്ല. അദ്ദേഹത്തിന് പാട്ട് ഇഷ്ടപ്പൈട്ടെങ്കിലും തിരക്കഥയ്ക്ക് ചേരില്ല എന്നാണ് പറഞ്ഞത്. മാറ്റം വരുത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു. എന്നിട്ട് അദ്ദേഹം പോയി. റഹ്മാനും പോയി. എനിക്ക് വിഷമമായി.

ഗുല്‍സര്‍ സാഹിബിനോട് 15 മിനിറ്റ് ഇരിക്കാന്‍ ഞാന്‍ പറഞ്ഞു. എന്തിനാണെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അദ്ദേഹം അത്ര മനോഹരമായി എഴുതിയതിനാല്‍ ഞാന്‍ പാടിനോക്കാം എന്ന് പറഞ്ഞു. ഞാന്‍ പാടിയത് റഹ്മാന്‍ സാബിന് അയച്ചുകൊടുത്തു. സ്ലംഡോഗ് ബില്യനേയര്‍ സിനിമയുടെ സംവിധായകന്‍ ഡാനി ബോയിലിനെ റഹ്മാന്‍ അത് കേള്‍പ്പിച്ചു. സുഭാഷ് ജിയോട് പറഞ്ഞ വാക്ക് റഹ്മാന്‍ പാലിച്ചു. യുവരാജിനുവേണ്ടി മറ്റൊരു പാട്ട് ഒരുക്കി നല്‍കി.- സുഖ്‍വിന്ദര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

''ജയ് ഹോ' യഥാർത്ഥത്തിൽ ​ഗായകൻ സുഖ്‌വിന്ദർ സിങ് ആണ് ചിട്ടപ്പെടുത്തിയത് എന്നാണ് രാം ഗോപാല്‍ വര്‍മ പറഞ്ഞത്. ഫിലിം കമ്പനി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ആരോപണം. സംവിധായകൻ തിരക്കുകൂട്ടിയപ്പോഴാണ് പാട്ട് ചെയ്യാൻ സുഖ്‌വിന്ദറിനെ ഏൽപ്പിച്ചത്. അങ്ങനെയാണ് ജയ് ഹോ ഉണ്ടായത്. ഈ സമയത്ത്  റഹ്മാൻ ലണ്ടനിലായിരുന്നെന്നും രാം ​ഗോപാൽ വർമ പറഞ്ഞു.

കോടികൾ പ്രതിഫലം വാങ്ങിയ റഹ്മാൻ നൽകിയത് സുഖ്‌വിന്ദർ ചിട്ടപ്പെടുത്തിയ ഈണമാണെന്ന് അറിഞ്ഞപ്പോൽ സുഭാഷ് ഘായ് പൊട്ടിത്തെറിച്ചെന്നും എന്ത് ധൈര്യത്തിലാണ് ഇത്തരമൊരു കാര്യം ചെയ്തതെന്ന് റഹ്മാനോട് ചോദിച്ചിരുന്നുവെന്നും രാം ​ഗോപാൽ വർമ പറഞ്ഞു. ഇതിന് 'സർ, നിങ്ങൾ എന്റെ പേരിനാണ് പണം നൽകുന്നത്, എന്റെ സംഗീതത്തിനല്ല. എനിക്കു വേണ്ടി മറ്റൊരാൾ ചിട്ടപ്പെടുത്തുന്ന സംഗീതം എന്റേതാണെന്നു ഞാൻ അംഗീകരിച്ചാൽ അത് എന്റെ പേരിൽ തന്നെയാകും. എന്റെ ഡ്രൈവറിനു പോലും ചിലപ്പോൾ സംഗീതം സൃഷ്ടിക്കാനാകും. അല്ലെങ്കിൽ മറ്റാർക്കെങ്കിലും. അത് എന്റെ പേരിൽ വന്നാൽ ആ ഈണം എന്റേതാണെന്ന് എഴുതപ്പെടും' എന്നായിരുന്നു റഹ്മാന്റെ പ്രതികരണമെന്നും രാം ഗോപാൽ വർമ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT