Entertainment

'സമ്മർ ഇൻ ബത്‌ലഹേം' രണ്ടാം ഭാ​ഗം വരുന്നു, ചിത്രത്തിൽ മഞ്ജു വാര്യരും; പ്രഖ്യാപനവുമായി നിർമാതാവ്

ഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചായിരുന്നു പ്രഖ്യാപനം

Author : സമകാലിക മലയാളം ഡെസ്ക്

ഞ്ജു വാര്യരും സുരേഷ് ​ഗോപിയും ജയറാമും ഒന്നിച്ച സമ്മർ ഇൻ ബത്ലഹേം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.  രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 1998 ലാണ് റിലീസായത്. സിനിമ ഇറങ്ങി 24 വർഷം കഴിഞ്ഞിട്ടും ചിത്രത്തിലെ കഥാപാത്രങ്ങൾക്കും കോമഡിയുമെല്ലാം ഇപ്പോഴും ആരാധകർ ഏറെയാണ്. രണ്ടാം ഭാ​ഗത്തിനുള്ള സൂചന നൽകിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്. അതിനാൽ രണ്ടാം ഭാ​ഗമുണ്ടാകുമോ എന്ന ചോദ്യം പലപ്പോഴും ആരാധകരിൽ നിന്ന് ഉയർന്നിരുന്നു. ഇപ്പോൾ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. 

സമ്മർ ഇൻ ബത്ലഹേമിന്റെ രണ്ടാം ഭാ​ഗംവരികയാണ്. ചിത്രത്തിന്റെ നിർമാതാവായ സിയാദ് കോക്കറാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചായിരുന്നു പ്രഖ്യാപനം. മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കര്‍ പറഞ്ഞു. സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വമ്പൻ ഹിറ്റായി മാറിയ ചിത്രമാണ് സമ്മർ ഇൻ ബത്ലഹേം. കോമഡി എന്റർടെയ്നറായി എത്തിയ ചിത്രത്തിൽ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. സമ്മർ ഇൻ ബത്ലഹേമിന് ശേഷം രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിച്ചിരുന്നു. ആസിഫ് അലി നായകനായി എത്തുന്ന ചിത്രം കൊത്താണ് പുറത്തിറങ്ങാനുള്ളത്. അതേസമയം സിയാദ് കോക്കര്‍ നിര്‍മിച്ച് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, സുരഭി ലക്ഷ്മി എന്നിവര്‍ അഭിനയിക്കുന്ന കുറി എന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലേക്കെത്തുകയാണ്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT