സണ്ണി ലിയോണിയും ഡാനിയൽ വെബ്ബറും  ഫെയ്സ്ബുക്ക്
Entertainment

'ദൈവത്തിനു മുന്നില്‍ നമ്മള്‍ നല്‍കിയ വാക്ക്'; വിവാഹചിത്രവുമായി സണ്ണി ലിയോണി

കൈകള്‍ ചേര്‍ത്തുപിടിച്ച് എല്ലാക്കാലവും മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് സണ്ണി കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

13ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിന് ആശംസകളുമായി ബോളിവുഡ് സുന്ദരി സണ്ണി ലിയോണി. വിവാഹചിത്രത്തിനൊപ്പമാണ് താരം മനോഹരമായ കുറിപ്പ് പങ്കുവച്ചത്. കൈകള്‍ ചേര്‍ത്തുപിടിച്ച് എല്ലാക്കാലവും മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് സണ്ണി കുറിച്ചത്.

നല്ല കാലത്തു മാത്രമല്ല മോശം സമയത്ത് ഒന്നിച്ചു നില്‍ക്കുമെന്ന് ദൈവത്തിനു മുന്നില്‍ ഞങ്ങള്‍ വാക്ക് നല്‍കിയതാണ്. ഒരുപാട് സ്‌നേഹം നല്‍കി ദൈവം നമ്മളേയും കുടുംബത്തേയും അനുഗ്രഹിച്ചിരിക്കുന്നു. കൈകള്‍ ചേര്‍ത്തു പിടിച്ച് നമ്മള്‍ ഈ വഴിയിലൂചടെ എന്നെന്നും മുന്നോട്ടുപോകും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ബേബി ലവ് ഹാപ്പി ആനിവേഴ്‌സറി.- എന്നാണ് സണ്ണി ലിയോണി കുറിച്ചത്.

സണ്ണി ലിയോണിക്കൊപ്പമുള്ള വിഡിയോ പങ്കുവച്ചുകൊണ്ടാണ് ഡാനിയല്‍ വിവാഹവാര്‍ഷിക ആശംസകള്‍ കുറിച്ചത്. 2011ലാണ് സണ്ണി ലിയോണും ഡാനിയല്‍ വെബ്ബറും വിവാഹിതരാവുന്നത്. ഇവര്‍ക്ക് നിഷ, നോഹ, അഷര്‍ എന്നീ മക്കളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആ പൊട്ടിച്ചിരിയും മാഞ്ഞു... നടൻ സലിം കുമാർ വിട വാങ്ങി

'അവൻ കൊച്ചു കുട്ടിയല്ലേ'... വൈഭവിനായി ബിസിസിഐയുടെ നിർണായക തീരുമാനം!

ലോക ചാംപ്യൻമാർക്ക് എത്ര 'കോടി'? ടീമുകളെ കാത്ത് 6,238.42 കോടി രൂപ! ഇത്തവണ സമ്മാനത്തുക 'കണ്ണഞ്ചിപ്പിക്കും'

സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു

കലൂരില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം; മുഖ്യപ്രതി പിടിയില്‍

SCROLL FOR NEXT