ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'നീ ദൈവത്തിന്റെ സമ്മാനം, നിന്നോടുള്ള സ്‌നേഹം പറയാന്‍ വാക്കുകളില്ല'; നിഷയോട് സണ്ണി ലിയോണിയും ഭര്‍ത്താവും

ഏഴാം പിറന്നാള്‍ ആഘോഷിക്കുന്ന മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ദമ്പതികള്‍

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയുടേയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിന്റേയും ഓമനയാണ് മൂത്തമകള്‍ നിഷ. ഏഴാം പിറന്നാള്‍ ആഘോഷിക്കുന്ന മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ദമ്പതികള്‍. നിഷയോടുള്ള സ്‌നേഹം പറഞ്ഞുകൊണ്ടാണ് ഇരുവരും കുറിപ്പ് പങ്കുവച്ചത്. 

'എന്റെ നിഷയ്ക്ക് ഏഴാം ജന്മദിനാശംസകള്‍. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. നീ എപ്പോഴത്തേയുംപോലെ പുഞ്ചിരിയോടെ ഇരിക്കുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.' - എന്ന കുറിപ്പിലാണ് സണ്ണി ലിയോണി ആശംസക കുറിച്ചത്. മകളെ പുറത്തേറ്റി നില്‍ക്കുന്ന ചിത്രവും താരം പങ്കുവച്ചു.

എല്ലാത്തിനും നന്ദി, ഹാപ്പി ബര്‍ത്ത്ഡ്- എനിക്ക് നിന്നോടുള്ള സ്‌നേഹം വിവരിക്കാന്‍ വാക്കുകളില്ല. നീ ദൈവത്തിന്റെ സമ്മാനമാണ്- എന്നാണ് ഡാനിയല്‍ വെബ്ബര്‍ കുറിച്ചത്. നിഷയുടെ പിറന്നാളും ദമ്പതികള്‍ ആഘോഷമാക്കി. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും താരം പങ്കുവച്ചു. 

താരദമ്പതികളുടെ വളര്‍ത്തു പുത്രിയാണ് നിഷ.  2017ല്‍ 21 മാസം മാത്രം പ്രായമുള്ളപ്പോഴാണ് നിഷയെ ഇവര്‍ ദത്തെടുക്കുന്നത്. നിഷയെ കൂടാതെ രണ്ടു മക്കള്‍ കൂടി ദമ്പതികള്‍ക്കുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം