സണ്ണി ലിയോണി, ശ്രീശാന്ത്/ ഫേയ്സ്ബുക്ക് 
Entertainment

ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോണി, പട്ടാ ഒരുങ്ങുന്നു

ചിത്രത്തിൽ സിബിഐ ഉദ്യോ​ഗസ്ഥന്റെ വേഷത്തിലാണ് ശ്രീശാന്ത് എത്തുക

Author : സമകാലിക മലയാളം ഡെസ്ക്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായി എത്തുന്ന ബോളിവുഡ് ചിത്രം കുറച്ചു നാളുകൾക്കു മുൻപാണ് പ്രഖ്യാപിച്ചത്. ആര്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പട്ടാ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ സിബിഐ ഉദ്യോ​ഗസ്ഥന്റെ വേഷത്തിലാണ് ശ്രീശാന്ത് എത്തുക. ഇപ്പോൾ ചിത്രത്തിലെ നായികയെക്കുറിച്ചുള്ള വാർത്തകളാണ് വൈറലാവുന്നത്. തെന്നിന്ത്യൻ സുന്ദരി സണ്ണി ലിയോണിയാവും ശ്രീശാന്തിന്റെ നായികയായി എത്തുക. 

ആർ രാധാകൃഷ്ണൻ തന്നെയാണ് വിവരം പങ്കുവെച്ചത്. ഒരു സിബിഐ ഓഫീസറിന്റെ വേഷത്തിലാണ് ചിത്രത്തില്‍ ശ്രീശാന്ത് എത്തുന്നത്. ഓഫീസര്‍ കഥാപാത്രത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്. ആ കഥാപാത്രം അവതരിപ്പിക്കാന്‍ വളരെ ശക്തയായ ഒരു സ്ത്രീ തന്നെ വേണം. അതിന് സണ്ണി ലിയോണായിരിക്കും മികച്ച നടി- അദ്ദേഹം ഒരു ദേശിയ മാധ്യമത്തോടു പറഞ്ഞു. 

ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് പട്ടാ. ശ്രീശാന്തിനും സണ്ണി ലിയോണിനുമൊപ്പം ബോളിവുഡ്ഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. എന്‍എന്‍ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്തയാണ് ചിത്രം നിര്‍മിക്കുന്നത്. പ്രകാശ്കുട്ടിയാണ് ഛായാഗ്രഹണം, സംഗീതം  സുരേഷ് പീറ്റേഴ്സ്, എഡിറ്റിംഗ്  സുരേഷ് യു.ആര്‍.എസ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT