സണ്ണി ലിയോണി/ ഫേസ്ബുക്ക് 
Entertainment

16 കോടി രൂപയുടെ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി സണ്ണി ലിയോണി, സ്റ്റാമ്പ് ഡ്യൂട്ടിയായി നല്‍കിയത് 48 ലക്ഷം

അന്ധേരി വെസ്റ്റിലെ ന്യൂലിങ്ക് റോഡിലുള്ള അറ്റ്‌ലാന്റിസിലെ 16 നില കെട്ടടത്തിലാണ് താരത്തിന്റെ പുതിയ അപ്പാര്‍ട്ട്‌മെന്റ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈയില്‍ ആഡംബര അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി ബോളിവുഡ് സുന്ദരി സണ്ണി ലിയോണി. അന്ധേരിയിലാണ് 16 കോടി രൂപ മുടക്കി  താരം പുതിയ വീട് സ്വന്തമാക്കിയത്. അന്ധേരി വെസ്റ്റിലെ ന്യൂലിങ്ക് റോഡിലുള്ള അറ്റ്‌ലാന്റിസിലെ 16 നില കെട്ടടത്തിലാണ് താരത്തിന്റെ പുതിയ അപ്പാര്‍ട്ട്‌മെന്റ്. 

നിലവില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടടത്തിന്റെ 12ാം നിലയിലാണ് താരത്തിന്റെ ഫഌറ്റ്. താരത്തിനായി മൂന്ന് മെക്കാനൈസ്ഡ് കാര്‍ പാര്‍ക്കിങ്ങുകളും നിര്‍മാതാക്കളായ ക്രിസ്റ്റല്‍ പ്രൗഡ് ഡെവലപ്പേഴ്‌സ് നല്‍കുന്നുണ്ട്. 4365 സ്‌ക്വയര്‍ ഫീറ്റിലുള്ള പ്രോപ്പര്‍ട്ടിയുടെ രജിസട്രേഷന്‍ മാര്‍ച്ച് 26നായിരുന്നു. 28ന് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. 48 ലക്ഷം രൂപയാണ് താരം സ്റ്റാമ്പ് ഡ്യൂട്ടിയായി നല്‍കിയത്. ഏപ്രില്‍ ഒന്നിന് സ്റ്റാപ് ഡ്യൂട്ടി കൂടാനിരിക്കെയാണ് താരം തിടുക്കപ്പെട്ട് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്.

മലയാളം സിനിമയിൽ നായികയായി അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് സണ്ണി ലിയോണി. ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ഷീറോയിലാണ് താരം എത്തുക. മുൻപ് മലയാളം സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും നായികയാവുന്നത് ആദ്യമായാണ്. ഒരു ടെലിവിഷൻ പരിപാടിയുടെ ഭാ​ഗമായി ഏറെ നാളായി കേരളത്തിലായിരുന്നു താരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

SCROLL FOR NEXT