സൂപ്പര്‍താരം രജനീകാന്തിന്റെ 72ാം പിറന്നാളാണ് ഇന്ന്. താരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് പ്രിയതാരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുന്നത്. അമ്പരപ്പിക്കുന്നതായിരുന്നു സൂപ്പര്‍താരമായുള്ള രജനീകാന്തിന്റെ വളര്‍ച്ച. ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന രജനീ തന്റെ സ്‌റ്റൈലിന്റെ ബലത്തിലാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.
ആരെയും അമ്പരപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ ആബാലവൃദ്ധം പ്രേക്ഷകരേയും തന്റെ ആരാധകരാക്കി. പതിറ്റാണ്ടുകള്‍ നീണ്ട സിനിമ ജീവിതത്തിലൂടെ ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ തലൈവരായി നിറഞ്ഞു നില്‍ക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. അദ്ദേഹത്തെക്കുറിച്ച് നിങ്ങള്‍ അധികം കേള്‍ക്കാത്ത കുറച്ചു കാര്യങ്ങള്‍ ഇതാ...
ജനിച്ചത് മറാത്തി രാജാവിന്റെ പേരില്‍
ബംഗളൂരുവിലെ മറാത്തി കുടുംബത്തിലാണ് രജനീകാന്ത് ജനിച്ചത്. ശിവജി റാവു ഗേയ്ക്വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. മറാത്തി പോരാളിയായ രാജാവ് ഛത്രപതി ശിവജിയുടെ പേരാണ് അദ്ദേഹത്തിന് മാതാപിതാക്കള്‍ ഇട്ടത്. മറാത്തിയും കന്നഡയും പഠിച്ചാണ് അദ്ദേഹം വളര്‍ന്നത്.
കൂലിപ്പണി മുതല്‍ കണ്ടക്ടര്വരെ
സ്‌കൂള്‍ പഠനം കഴിഞ്ഞതിനുശേഷം ജീവിക്കാനായി രജനീ നിരവധി ജോലികളാണ് ചെയ്തത്. കൂലിപ്പണിക്കാരനായും മരപ്പണിക്കാരനുമെല്ലാമായി പണിയെടുത്തു. ബംഗളൂരു ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസില്‍ കണ്ടക്ടറായും ജെലി ചെയ്തു.
'പെണ്ണുപിടിയനായ' രജനീകാന്ത്
രജനീകാന്ത് തന്റെ കരിയര്‍ ആരംഭിക്കുന്നത് വില്ലന്‍ കഥാപാത്രമായാണ്. തുടക്കകാലത്ത് ക്രൂരനായ ഭര്‍ത്താവായും പെണ്ണുപിടിയനായുമാണ് വേഷമിട്ടത്. 1977ല്‍ റിലീസ് ചെയ്ത ഭുവന ഒരു കേല്‍വിക്കുറിയിലൂടെയാണ് പോസിറ്റീവ് കഥാപാത്രങ്ങളിലേക്ക് എത്തുന്നത്.
11 ബിഗ് ബി സിനിമകളുടെ നായകന്‍
അമിതാഭ് ബച്ചന്‍ നായകനായി എത്തിയ 11 ഹിന്ദി സിനിമകളുടെ തമിഴ് റീമേക്കിലാണ് രജനീകാന്ത് നായകനായിട്ടുള്ളത്. ദീവാര്‍, അമര്‍ അക്ബര്‍, ആന്റണി, ലാവരിസ്, ഡോണ്‍ തുടങ്ങിയവയ ചിത്രങ്ങളുടെ തമിഴ് പതിപ്പില്‍ രജനിയായിരുന്നു നായകനായത്. ഈ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായി.
സ്‌കൂളില്‍ പഠിപ്പിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ജീവിതം
കുട്ടികളുടെ പാഠ പുസ്തകത്തിലും രജനീകാന്തിന്റെ ജീവിതമുണ്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) സിലബസില്‍ ഇടംനേടിയ ഏക ഇന്ത്യന്‍ താരമാണ് രജനീകാന്ത്. ബസ് കണ്ടക്ടറില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്ക് എന്ന തലക്കെട്ടില്‍ അദ്ദേഹത്തിന്റെ ജീവിതമാണ് പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates