വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

കാടും മലയും നടന്നു കയറി രജനീകാന്ത്, ബാബ ജി ​ഗുഹ കാണാനെത്തി സൂപ്പർതാരം; വിഡിയോ

ഒരു മണിക്കൂറോളം എടുത്താണ് താരം ​ഗുഹയിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പർതാരം രജനീകാന്ത് ജയിലറിന്റെ റിലീസിന് മുൻപായാണ് ഹിമാലയ യാത്ര നടത്തിയത്. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു താരത്തിന്റെ യാത്ര. താരത്തിന്റെ ഹിമാലയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് ബാബ ജി ​ഗുഹയിലേക്കുള്ള രജനീകാന്തിന്റെ യാത്രയാണ്. 

കാടും മലയും താണ്ടിയാണ് താരം ബാബാ ജി ​ഗുഹയിൽ എത്തിയത്. സുരക്ഷാ ഉദ്യോ​ഗസ്ഥർക്കും പ്രദേശത്തെ അധികാരികൾക്കുമൊപ്പമാണ് താരം യാത്ര നടത്തിയത്. കാറിൽ പുറപ്പെട്ട താരം വഴിയിൽ നിന്ന് ഒരു ചായ കുടിച്ച ശേഷമാണ് നടത്തം ആരംഭിച്ചത്. ഒരു മണിക്കൂറോളം എടുത്താണ് താരം ​ഗുഹയിലെത്തിയത്. ഒരു ഊന്നു വടിയും കയ്യിൽ പിടിച്ച് സുരക്ഷാ ഉദ്യോ​ഗസ്ഥന്റെ സഹായത്തിൽ നടക്കുന്ന രജനീകാന്തിനെയാണ് വിഡിയോയിൽ കാണുന്നത്. 

രജനീകാന്തിനൊപ്പം യാത്ര ചെയ്ത യുവാവാണ് തന്റെ യൂട്യൂബ് വിഡിയോയിലൂടെ യാത്ര വിശേഷങ്ങൾ പങ്കുവച്ചത്. ബാബാ ജി ​ഗുഹയിൽ എത്തിയതിനു ശേഷം രജനീകാന്ത് അവിടെ ധ്യാനത്തിൽ ഇരുന്നു. അവിടെയെല്ലാം ചുറ്റ് കണ്ട് ചിത്രങ്ങൾ പകർത്തിയാണ് താരം മടങ്ങിയത്.  വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. രജനീകാന്തിന്റെ സിംപ്ലിസിറ്റിയെ പ്രശംസിച്ചുകൊണ്ടാണ് കമന്റുകൾ. 

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ സൂപ്പർഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമാണ്  രജനികാന്ത് എത്തിയത്. വിനായകന്റെ വില്ലൻ വേഷവും ശ്രദ്ധേയമായി. 300 കോടിയും കടന്നു കുതിക്കുകയാണ് ചിത്രത്തിന്റെ ബോക്സ് ഓഫിസ് കളക്ഷൻ. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT