ഫയല്‍ ചിത്രം 
Entertainment

വിജയ് ചിത്രം മാസ്റ്റർ ആമസോൺ പ്രൈമിൽ; റിലീസ് വെള്ളിയാഴ്ച്ച  

ജനുവരി 29ന് ചിത്രം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തും

Author : സമകാലിക മലയാളം ഡെസ്ക്

വിജയ് യും വിജയ് സേതുപതിയും തർത്തഭിനയിച്ച ചിത്രം മാസ്റ്റർ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നു. ജനുവരി 29ന്  ചിത്രം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്.  തിയറ്ററുകളിെലത്തി പതിനേഴ് ദിവസം പിന്നിടുമ്പോളാണ് മാസ്റ്റർ ഓടിടി പ്ലാറ്റ്ഫോമിലെത്തുന്നത്. 

പൊങ്കൽ റിലീസ് ആയി ജനുവരി 13–നാണ് മാസ്റ്റർ തിയറ്ററുകളിലെത്തിയത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഉജ്ജ്വല വരവേൽപാണ് ചിത്രത്തിന് ലഭിച്ചത്. റിലീസ് ചെയ്ത് ദിവസങ്ങൾക്ക് പിന്നാലെ ചിത്രം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. റെക്കോഡ് കളക്ഷൻ നേടിയെടുത്ത ചിത്രത്തിന്റെ ആഗോള നേട്ടം 220 കോടി പിന്നിട്ടുകഴിഞ്ഞു.

ലോകേഷ് കനക രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാളവിക മോഹനാണ് നായിക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം