Supriya Menon ഇന്‍സ്റ്റഗ്രാം
Entertainment

'കുഞ്ഞിനെ ഓര്‍ത്ത് വെറുതെ വിട്ടതാണ്'; കാലങ്ങളായി പിന്തുടര്‍ന്ന് വെറുപ്പ് തുപ്പുന്നു! യുവതിയുടെ പേരും മുഖവും വെളിപ്പെടുത്തി സുപ്രിയ

വര്‍ഷങ്ങള്‍ മുമ്പ് തന്നെ യുവതി ആരെന്ന് കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

വര്‍ഷങ്ങളായി തന്നെ പിന്തുടര്‍ന്ന് സൈബര്‍ ബുള്ളിയിങ് ചെയ്യുന്ന സ്ത്രീയെ വെളിപ്പെടുത്തി സുപ്രിയ മേനോന്‍. സോഷ്യല്‍ മീഡിയയിലൂടെ യുവതിയുടെ മുഖവും പേരും വെളിപ്പെടുത്തിക്കൊണ്ടാണ് സുപ്രിയ ബുള്ളിയിങിനോട് പ്രതികരിച്ചിരിക്കുന്നത്. തന്നെ അപമാനിക്കാനായി യുവതി വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും സുപ്രിയ പറയുന്നുണ്ട്.

വര്‍ഷങ്ങള്‍ മുമ്പ് തന്നെ യുവതി ആരെന്ന് താന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അവര്‍ക്കൊരു കുഞ്ഞുണ്ടെന്നതിനാല്‍ വിട്ടു കളഞ്ഞതാണെന്നാണ് സുപ്രിയ പറയുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സുപ്രിയയുടെ പ്രതികരണം. ഫില്‍റ്ററിന് പോലും അവരുടെ ഉള്ളിലെ വെറുപ്പ് മറച്ചു വെക്കാന്‍ സാധിക്കില്ലെന്നും സുപ്രിയ പറയുന്നു.

''ക്രിസ്റ്റീന എല്‍ദോയെ പരിചയപ്പെടൂ. എന്നെക്കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകളിലെല്ലാം മോശം കമന്റുകള്‍ പങ്കുവെക്കുകയാണ് ഇവര്‍. വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് നിരന്തരം പോസ്റ്റ് ചെയ്യുകയാണ്. ഞാന്‍ ഇവരെ സ്ഥിരമായി ബ്ലോക്ക് ചെയ്ത് വരികയായിരുന്നു. വര്‍ഷങ്ങള്‍ മുമ്പ് തന്നെ ഇവര്‍ ആരെന്ന് ഞാന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കൊരു ചെറിയ മകനുണ്ടെന്ന് അറിഞ്ഞതിനാല്‍ വിട്ടുകളുകയായിരുന്നു. പക്ഷെ 2018 മുതല്‍ ഇവര്‍ എനിക്കെതിരെ തുപ്പുന്ന വൃത്തികേട് മറയ്ക്കാന്‍ ഈ ഇട്ടിരിക്കുന്ന ഫില്‍ട്ടറിന് പോലും സാധിക്കില്ല'' എന്നാണ് സുപ്രിയയുടെ പ്രതികരണം.

Supriya Menon instagram story

2023 ലാണ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപിക്കുന്നയാളെ കണ്ടെത്തിയതായി സുപ്രിയ പറഞ്ഞത്. അതൊരു നഴ്‌സ് ആണെന്നും സുപ്രിയ പറഞ്ഞിരുന്നു. എന്നാല്‍ പേരോ അവരെക്കുറിച്ച് മറ്റെന്തെങ്കിലും വിവരമോ പങ്കുവെക്കാന്‍ സുപ്രിയ അന്ന് തയ്യാറായിരുന്നില്ല. മരിച്ചു പോയ തന്റെ അച്ഛനെക്കുറിച്ച് മോശം കമന്റ് ചെയ്തതോടെയാണ് ആളെ കണ്ടെത്താന്‍ തീരുമാനിച്ചതെന്നാണ് അന്ന് സുപ്രിയ പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷവും യുവതി തനിക്കെതിരെ അധിക്ഷേപം ചൊരിയുന്നത് തുടര്‍ന്നതോടെയാണ് അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ സുപ്രിയ തീരുമാനിക്കുന്നത്.

Supriya Menon exposes a woman who have been constantly insulting her with nasty comments. says she was sparing her for her child.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്, യുവാവിന് പരിക്ക്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

SCROLL FOR NEXT