ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

പിറന്നാൾ ആഘോഷിക്കണോ അതോ ഇരുന്നു കരയണോ എന്ന് എനിക്കറിയില്ല; സുപ്രിയ മേനോന്‌‍

വിവാഹത്തിന്റെ തലേദിവസം അച്ഛനൊപ്പം ഡാൻസ് കളിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് സുപ്രിയയുടെ കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

പിറന്നാൾ ദിനത്തിൽ അച്ഛനെക്കുറിച്ചുള്ള വികാരനിർഭരമായ കുറിപ്പ് പങ്കുവച്ച് പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ. അച്ഛനില്ലാത്ത ജന്മദിനം ആഘോഷിക്കണോ അതോ കരയണോ എന്ന് അറിയാത്ത അവസ്ഥയിലാണ് താൻ എന്നാണ് സുപ്രിയ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. വിവാഹത്തിന്റെ തലേദിവസം അച്ഛനൊപ്പം ഡാൻസ് കളിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് സുപ്രിയയുടെ കുറിപ്പ്. തനിക്ക് ആശംസ അറിയിച്ചവർക്ക് നന്ദി പറയാനും മറന്നില്ല. 

സുപ്രിയയുടെ കുറിപ്പ്

എന്റെ വീട്ടിൽ ജന്മദിനങ്ങൾ എല്ലാം ഏറെ വിശേഷപ്പെട്ടതാണ്. ലോകത്തിൽ ഏറ്റവും മാല്യമേറിയത് എനിക്കാണെന്ന് അച്ഛനം അമ്മയും തോന്നിപ്പിക്കുന്ന ദിവസം. എനിക്ക് എപ്പോഴും പുതിയ വസ്ത്രങ്ങളും സമ്മാനങ്ങളും കേക്കും ഏറ്റവും മികച്ച ജന്മദിന പാർട്ടികളും എനിക്കായി ഒരുക്കാറുണ്ട്. ഈ ആഘോഷത്തിലൂടെ ഞാൻ സ്പെഷ്യലാണെന്ന് എനിക്കു തോന്നും. എന്നാൽ ഞാനേറ്റവും സ്പെഷലാണെന്നു തോന്നിപ്പിച്ച ആ മനുഷ്യൻ ഈ വർഷം എനിക്കൊപ്പമില്ല. എനിക്കറിയില്ല, ഈ പിറന്നാൾ ആഘോഷിക്കണോ, അതോ അദ്ദേഹത്തിന്റെ വേർപാട് ഇപ്പോഴും അം​ഗീകരിക്കാനാവാതെ ഇരുന്നു കരയണോ എന്ന്. 

ഈ ചിത്രങ്ങൾ എന്റെ വിവാഹത്തിന്റെ തലേ ദിവസംഎടുത്തതാണ്. എന്റെ മെഹന്ദിയിൽ ഞാനും ഡാഡിയും എല്ലാം മറന്ന് നൃത്തം ചെയ്യുന്ന നിമിഷങ്ങൾ... എന്റെ ഒരു സുഹൃത്തായിരുന്നു എനിക്കേറ്റവും ഇഷ്ടപ്പെട്ട ട്രാക്കുകൾ സമാഹരിച്ചു സർപ്രൈസായി പ്ലേ ചെയ്തത്. മറ്റൊരു സുഹൃത്ത് ചിത്രങ്ങളും പകർത്തി. പിറ്റേന്ന് നടക്കാനിരിക്കുന്ന വിവാഹത്തിന്റെ എല്ലാ സമ്മർദ്ദങ്ങൾക്കും തിരക്കുകൾക്കും ഇടയിൽ പോലും കുറച്ചു സമയം കണ്ടെത്തി ഡാഡി എന്നോടൊപ്പം സ്വയം മറന്ന് നൃത്തം ചെയ്തു. അങ്ങനെയായിരുന്നു അദ്ദേഹം. എല്ലായ്പ്പോഴും സ്പെഷൽ! ഞാനും സ്പെഷലാണെന്ന് എല്ലായ്പ്പോഴും എന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്ന വ്യക്തി. എന്റെ പിറന്നാളിന് എന്നെ ഓർത്തവർക്കും ആശംസകൾ അറിയിച്ചവർക്കും നന്ദി. നിങ്ങളുടെ എല്ലാ സ്നേഹവും ഊഷ്മളതയും ഞാൻ അനുഭവിച്ചറിയുന്നു. ഡാഡി എന്റെ പിറന്നാൾ ആഘോഷമാക്കിയിരുന്നതുപോലെ ആഘോഷിക്കാൻ ശ്രമിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ദിവസവും ഓട്സ് കഴിക്കാമോ?

പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

SCROLL FOR NEXT