സുരഭി ലക്ഷ്മി/ ഇൻസ്റ്റ​ഗ്രാം 
Entertainment

വൻ മേക്കോവറിൽ സുരഭി ലക്ഷ്മി, വർക്കൗട്ട് ചിത്രങ്ങൾ വൈറൽ

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ യുവതാരങ്ങളെല്ലാം ഇപ്പോൾ ആരോ​ഗ്യസംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. തന്റെ വൻ മേക്കോവറിൽ ആരാധകരെ ഞെട്ടിക്കുകയാണ് സുരഭി ലക്ഷ്മി. വർക്കൗട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങളിൽ എത്തുന്നത്. 

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. 'മറ്റൊരാളേക്കാള്‍ മികച്ചതാവുക എന്നതല്ല ഫിറ്റ്‌നസ്. നിങ്ങള്‍ എങ്ങനെയായിരുന്നോ അതിനേക്കാള്‍ മെച്ചപ്പെടുക എന്നതാണ്'- എന്ന അടിക്കുറിപ്പിലാണ് സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ശരീരഭാരം കുറച്ച് വന്‍ സുന്ദരിയായിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ് ചിത്രങ്ങൾ. രൂപേഷ് രഘുനാഥ് ആണ് താരത്തിന്റെ ട്രെയ്നർ. 

ബൈ ​ദ പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് സുരഭി അഭിനയരം​ഗത്തേക്ക് എത്തുന്നത്. പിന്നീട് അറുപതോളം ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ കൈകാര്യം ചെയ്തു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സുരഭി സ്വന്തമാക്കിയിരുന്നു. അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പദ്മ ആണ് സുരഭി ലക്ഷ്മിയുടെ റിലീസിന് തയാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു