ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'ഇത് മിന്നൽ ദാമൂ', ടൊവിനോയെ പോലെ പറന്ന് സുരാജ് വെഞ്ഞാറമൂട്: വൻ പൊളി

ടൊവിനോയുടെ പറക്കും വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് നടൻ സുരാജ് വെഞ്ഞാറമൂട്

Author : സമകാലിക മലയാളം ഡെസ്ക്

റിലീസിന് പിന്നാലെ സോഷ്യൽ മീഡിയ കീഴടക്കുകയാണ് ടൊവിനോ തോമസ് നായകനായി എത്തിയ മിന്നൽ മുരളി. കഴിഞ്ഞ ദിവസം പുഷ്അപ് ചെയ്ത് പറക്കുന്ന ടൊവിനോ തോമസിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ ടൊവിനോയുടെ പറക്കും വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് നടൻ സുരാജ് വെഞ്ഞാറമൂട്. പറക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് താരം ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. 

ചലഞ്ച് ഏറ്റെടുത്ത് സുരാജ്

'മിന്നല്‍ മുരളി' എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന് സൂചിപ്പിച്ചാണ് കഴിഞ്ഞ ദിവസം ഒരു വിഡിയോ ടൊവിനോ പങ്കുവച്ചത്. ഫ്ലൈയിങ് പുഷ്അപ് ചെയ്യുന്നതായിരുന്നു വിഡിയോയിൽ. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനു പിന്നാലെയാണ് ചലഞ്ച് സ്വീകരിച്ചു എന്ന് വ്യക്തമാക്കിയാണ് സുരാജ് വെഞ്ഞാറമൂട് ടൊവിനെ അനുകരിച്ച് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

പ്രശംസിച്ച് ആരാധകരും

വൻ പൊളി എന്നാണ് സുരാജിന്റെ പറക്കൽ കണ്ട് ടൊവിനോ കുറിച്ചത്. കൂടാതെ നിരവധി താരങ്ങളും ആരാധകരും പ്രശംസയുമായി എത്തുന്നുണ്ട്. ഡിസംബർ 24നാണ് മിന്നൽ മുരളി റിലീസ് ചെയ്തത്. മലയാളം ഇതുവരെ കാണാത്ത പ്രമോഷനാണ് ചിത്രത്തിന് നെറ്റ്ഫ്ളിക്സ് ഒരുക്കിയത്. ഗോദ’ എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നൽ മുരളി എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം