ഫയല്‍ ചിത്രം 
Entertainment

സുരാജ് വെഞ്ഞാറമൂടിന് യുഎഇ ഗോൾഡൻ വിസ

സുരാജ് വെഞ്ഞാറമൂടിന് യുഎഇ ഗോൾഡൻ വിസ

സമകാലിക മലയാളം ഡെസ്ക്

ദുബായ്: നടൻ സുരാജ് വെഞ്ഞാറമൂടിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായ് ആർട്‌സ് ആൻഡ് കൾച്ചർ വകുപ്പാണ് ഗോൾഡൻ വിസ അനുവദിച്ചത്. ദുബായ് സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണ് സുരാജ് വെഞ്ഞാറമൂടിന്റെ ഗോൾഡൻ വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

വിവിധ തൊഴിൽ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാർത്ഥികൾക്കും യുഎഇ ഭരണകൂടം പത്ത് വർഷത്തേക്കുള്ള ഗോൾഡൻ വിസകൾ അനുവദിക്കുന്നുണ്ട്. അബുദാബിയിൽ  അഞ്ഞൂറിലേറെ ഡോക്ടർമാർക്ക് ദീർഘകാല താമസത്തിനുള്ള ഗോൾഡൻ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018 ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.

നേരത്തെ മലയാള സിനിമയിൽ നിരവധി അഭിനേതാക്കൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുൻ രമേശ്, ലാൽ ജോസ്, മീര ജാസ്മിൻ, സംവിധായകൻ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെഎസ് ചിത്ര എന്നിവർ ഗോൾഡൻ വിസ സ്വീകരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

SCROLL FOR NEXT