തമിഴകത്തിന്റെ പ്രിയ താരങ്ങളിലൊരാളാണ് കെൻ കരുണാസ്. കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെൻ. അസുരൻ എന്ന ചിത്രത്തിലൂടെയാണ് കെൻ ശ്രദ്ധേയനാകുന്നത്. 'യൂത്ത്' എന്ന ചിത്രത്തിലൂടെ കെൻ സംവിധായകനായും അരങ്ങേറ്റം കുറിക്കുകയാണ്.
സംവിധായകനായി മാത്രമല്ല, ചിത്രത്തിന്റെ ഗാനരചന ഒരുക്കിയതും നായകനായതും എല്ലാം കെൻ തന്നെയാണ്. നടൻ സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛൻ വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്. ഇരുവരും ചേർന്നുള്ള ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
"ഞാൻ കെനിനോട് ചോദിച്ചു, ലിറിക്‌സ് ആരാണ് എഴുതുന്നത്? നാൻ താ സാർ”. പാട്ട് പാടുന്നത് ആരാണ് ? നാൻ താ സാർ. ഹീറോ ആരാണ് ? നാൻ താ സാർ. അപ്പോൾ പ്രൊഡ്യൂസറും നിങ്ങളാണോ? ഇല്ല സാർ, റിസ്ക് മാത്രം ഞാൻ എടുക്കില്ല’, എന്നായിരുന്നു അവന്റെ മറുപടി"- സുരാജ് ചിരിച്ചുകൊണ്ട് പറഞ്ഞു.
വീട്ടിൽ സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് ആദ്യം പറഞ്ഞപ്പോൾ, ‘എവിടെ വേണമെങ്കിലും പൊയ്ക്കോ, പക്ഷേ വൈകിട്ട് ആറു മണിക്ക് മുമ്പ് വീട്ടിൽ കയറണം’ എന്നായിരുന്നു വീട്ടിലെ നിർദേശം എന്നും സുരാജ് രസകരമായി ഓർത്തു പറഞ്ഞു. സേവനം ചെയ്യണമെങ്കിൽ മിലിട്ടറിയിൽ പോകണമെന്നില്ല, താൻ മിമിക്രിയിലൂടെ അത് ചെയ്യുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ചിത്രത്തിൽ മലയാളിയായ അനിഷ്മയാണ് നായികയായി എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates