ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

മൂന്നു ദിവസത്തിൽ 11.56 ‌കോടി, കേരളക്കര കീഴടക്കി പാപ്പൻ

ആദ്യദിനം ചിത്രം 3.16 കോടിയാണ് നേടിയിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിലെ ഹിറ്റ് ജോഡികളായി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് സുരേഷ് ​ഗോപിയും- ജോഷിയും. ഇരുവരും ഒന്നിച്ച പാപ്പൻ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. തിയറ്ററുകളിൽ ആളുകളെ നിറയ്ക്കുകയാണ് ചിത്രം. ഇപ്പോൾ പാപ്പന്റെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ആദ്യ മൂന്നു ദിവസം കൊണ്ട് പതിനൊന്നു കോടി പിന്നിട്ടിരിക്കുകയാണ് ചിത്രത്തിന്റെ കളക്ഷൻ. 

11.56 കോടി രൂപയാണ് ഇതിനോടകം ചിത്രം നേടിയിരിക്കുന്നത്. ആദ്യദിനം ചിത്രം 3.16 കോടിയാണ് നേടിയിരുന്നത്. രണ്ടാം ദിനം 3.87 കോടിയും നേടി. രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 7.03 കോടിയാണ്. സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച ഓപണിംഗ് കളക്ഷനുകളില്‍ ഒന്നാണ് ഇത്. 

സൂപ്പർതാര പദവിയിലേക്കുള്ള സുരേഷ് ​ഗോപിയുടെ തിരിച്ചുവരവാണ് പാപ്പൻ. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ്  താരം എത്തിയത്. എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.  ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം സിനിമയാണ്. ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ നീത പിള്ള, ​ഗോകുൽ സുരേഷ്, ഷമ്മി തിലകന്‍, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം,  സണ്ണി വെയ്ന്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'തന്ത്രങ്ങള്‍ കോടതിയോട് വേണ്ട ! തിങ്കളാഴ്ച ഹാജരാകണം, അല്ലെങ്കിൽ കടുത്ത നടപടി'; മുഹമ്മദ് ഹനീഷിന് ഹൈക്കോടതി മുന്നറിയിപ്പ്

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി