എസ്ജി 251 പോസ്റ്റർ 
Entertainment

സൂപ്പർസ്റ്റാർ സുരേഷ് ​ഗോപി, പിറന്നാൾ സമ്മാനവുമായി മോഹൻലാൽ, എസ്ജി 251 പോസ്റ്റർ പുറത്ത്

നാളെയാണ് സുരേഷ് ​ഗോപിയുടെ പിറന്നാൾ

Author : സമകാലിക മലയാളം ഡെസ്ക്

സുരേഷ് ​ഗോപിയുടെ പിറന്നാൾ ആഘോഷമാക്കാൻ എസ്ജി 251 പോസ്റ്റർ എത്തുന്നു. പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മോഹൻലാലാണ് പോസ്റ്റർ പുറത്തുവിട്ടത്. നാളെയാണ് സുരേഷ് ​ഗോപിയുടെ പിറന്നാൾ. 

പിറന്നാൾ രാത്രിയിൽ എന്റെ പ്രിയ സുഹൃത്ത് സുരേഷ് ​ഗോപിയുടെ പിറന്നാൾ രാത്രിയിൽ അദ്ദേഹത്തിന്റെ എസ്ജി 251 ലെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിടുന്നു. എല്ലാ ആശംസകളും സുരേഷ്. അഡ്വാൻസായി പിറന്നാൾ ആശംസകൾ അറിയിക്കുന്നു- പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചു. 

സൂപ്പർസ്റ്റാർ സുരേഷ് ​ഗോപി 251 എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റർ. വ്യത്യസ്തമായ ലുക്കിലാണ് താരം എത്തുന്നത്. വാച്ച് നന്നാക്കിക്കൊണ്ട് രൂക്ഷഭാവത്തിൽ ഇരിക്കുന്ന സുരേഷ് ​ഗോപിയാണ് പോസ്റ്ററിൽ. തൊട്ടടുത്തായി ഒരു നായയുമുണ്ട്. സോൾട്ട് ആൻ‍ഡ് പെപ്പർ ലുക്കിലാണ് താരം എത്തുന്നത്. രാഹുൽ രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എത്തെറിയൽ എന്റർടെയ്ൻമെന്റ്സാണ് നിർമാണം. സമീൻ സലിമാണ് രചന നിർവഹിക്കുന്നത്. ചിത്രത്തിന്റെ പേരും അണിയറ പ്രവർത്തകരെക്കുറിച്ചും ഉടൻ പുറത്തുവിടും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT