സുരേഷ് ​ഗോപി, അലി അക്ബർ/ ഫേയ്സ്ബുക്ക് 
Entertainment

‘സുരേഷ് ​ഗോപി അഭിനയിക്കില്ല, മതേതരത്വം തകര്‍ന്നാലോ?’; തന്റെ സിനിമയിലേക്ക് വിളിച്ചെന്ന് അലി അക്ബർ

‘ഒരു സീനിലെങ്കിലും സുരേഷ് ഗോപി ചേട്ടനെ കൊണ്ടു വരണം ഇക്കാ’ എന്നായിരുന്നു ഒരാളുടെ കമന്റ്

Author : സമകാലിക മലയാളം ഡെസ്ക്

നടനും ബിജെപി എംപിയുമായ സുരേഷ് ​ഗോപി തന്റെ സിനിമയിൽ അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്ന് സംവിധായകൻ അലി അക്ബർ. ഫേയ്സ്ബുക്ക് പോസ്റ്റിന് താഴെ വന്ന ആരാധകരുടെ കമന്റിന് മറുപടിയായാണ് താരം ഇത് വ്യക്തമാക്കിയത്. 

 ‘ഒരു സീനിലെങ്കിലും സുരേഷ് ഗോപി ചേട്ടനെ കൊണ്ടു വരണം ഇക്കാ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ‘പുള്ളി അഭിനയിക്കില്ല മതേതരത്വം തകര്‍ന്നാലോ?’ എന്നാണ് അലി അക്ബർ മറുപടിയായി കുറിച്ചത്. സുരേഷ് ഗോപി ശരിക്കും നോ പറഞ്ഞോ എന്ന ചോദ്യം വീണ്ടും ഉണ്ടായപ്പോള്‍ അതെ എന്നായിരുന്നു അലി അക്ബറിന്റെ മറുപടി.

‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അലി അക്ബർ. മലബാർ കലാപത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ വയനാട്ടിലെ ആദ്യത്തെ ഷെഡ്യൂൾ പൂർത്തിയാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷമാണ് രണ്ടാമത്തെ ഷെഡ്യൂൾ. തലൈവാസൽ വിജയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ജോയ് മാത്യുവും അഭിനയിക്കുന്നുണ്ട്. കയ്യിൽ പണമില്ലെന്നും സാമ്പത്തിക സഹായം വേണമെന്നും പറഞ്ഞ് അടുത്തിടെ അലി അക്ബർ രം​ഗത്തെത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി, മരക്കൊമ്പില്‍ തുണി, അന്വേഷണം

400 രൂപയ്ക്ക് ഗ്ലാമര്‍ വിഡിയോ സബ്‌സ്‌ക്രിപ്ഷന്‍, പണം നല്‍കാനും ആളുകള്‍; വെളിപ്പെടുത്തി ഋതിക സങ്

'എന്നെ ഊതിച്ചു..., ഊതിച്ചില്ല എന്നൊന്നും ആരും പരാതി പറയരുത്'; സര്‍ക്കാര്‍ ജയബാലകൃഷ്ണന്റെ കുടുംബത്തോടൊപ്പം: രമേശ് ചെന്നിത്തല

വീട്ടില്‍പോയി ചോദിച്ചാല്‍ മതി എന്നു പറഞ്ഞില്ലല്ലോ, വിരട്ടലിന് മുന്നില്‍ വിറയ്ക്കില്ല; മഹാരാജാസിലെ പ്രതിഷേത്തില്‍ റോജി എം ജോണ്‍