ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

അമ്മ യോ​ഗത്തിൽ സുരേഷ് ​ഗോപിയുടെ പിറന്നാളോഘോഷം, കേക്ക് നൽകി മമ്മൂട്ടിയും മോഹൻലാലും; വിഡിയോ

മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ നിരവധി പേരാണ് സൂപ്പർതാരത്തിന് ആശംസകളുമായി എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയതാരം സുരേഷ് ​ഗോപിക്ക് ഇന്ന് 64ാം പിറന്നാൾ. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ നിരവധി പേരാണ് സൂപ്പർതാരത്തിന് ആശംസകളുമായി എത്തിയത്. താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിലും സുരേഷ് ​ഗോപി പങ്കെടുത്തിരുന്നു. യോ​ഗത്തിൽ വച്ച് സുരേഷ് ​ഗോപിയുടെ പിറന്നാൾ ആഘോഷിച്ചു. 

കേക്ക് മുറിച്ച് സുരേഷ് ​ഗോപി പിറന്നാൾ ആഘോഷിക്കുന്നതിന്റെ വിഡിയോ ആണ് പുറത്തുവന്നത്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സാന്നിധ്യത്തിലായിരുന്നു ആഘോഷം. ഇരുവരും സുരേഷ് ​ഗോപിയ്ക്ക് കേക്ക് നൽകി ആശംസകൾ അറിയിച്ചു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള ചിത്രവും സുരേഷ് ​ഗോപി ഫേയ്സ്ബുക്കിൽ പങ്കുവച്ചു. 

മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ജോണി ആന്റണി, ഷാജി കൈലാസ്, മേജര്‍ രവി തുടങ്ങിയവർ ആശംസകളുമായി എത്തി.suresh-gopiപ്രിയപ്പെട്ട സുരേഷിന് ജന്മദിനാശംസകൾ എന്ന് മമ്മൂട്ടി കുറിച്ചു. 'കിംഗ് ആന്റ് കമ്മീഷണർ' എന്ന ചിത്രത്തിലെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി ആശംസകൾ അറിയിച്ചത്. മോഹൻലാലും സുരേഷ് ​ഗോപിയുടെ ഫോട്ടോ പങ്കുവച്ചു ആശംസ അറിയിച്ചു. കൂടാതെ താരത്തിന്റെ 251ാം ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററും പുറത്തുവന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT