ഗുരുവായൂരില്‍ മോഹന്‍ലാല്‍,വിവാഹത്തലേന്ന് 
Entertainment

സുരേഷ് ഗോപിയുടെ മകളുടെ കല്യാണം: ഗുരുവായൂരില്‍ വന്‍ താര നിര

സൂപ്പര്‍താരങ്ങള്‍ക്ക് പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിവാഹച്ചടങ്ങിലെ മുഖ്യ ആകര്‍ഷണം.

സമകാലിക മലയാളം ഡെസ്ക്


ഗുരുവായൂര്‍: നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹത്തിന് പുലര്‍ച്ചെ ഗുരുവായൂരിലെത്തി താരങ്ങള്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഖുഷ്ബു തുടങ്ങി നിരവധി താരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. . കണ്‍വെന്‍ഷന്‍ സെന്ററിലാണ് താരങ്ങള്‍ ഉള്ളത്. സുരേഷ് ഗോപിയുടെ കുടുംബവും വരന്‍ ശ്രേയസ് മോഹനും രാവിലെ തന്നെ എത്തിയിരുന്നു.  

സൂപ്പര്‍താരങ്ങള്‍ക്ക് പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിവാഹച്ചടങ്ങിലെ മുഖ്യ ആകര്‍ഷണം. കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം കൊച്ചിയില്‍ എത്തിയിരുന്നു. ഇന്ന് രാവിലെ വിവാഹവേദിയിലേക്ക് പ്രധാനമന്ത്രിയെത്തും. ഇന്ന് വിവാഹിതരാകുന്നവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോട്ടോയെടുക്കാനുള്ള അവസരവും ഉണ്ട്. 

ഇന്നലെ വധുവിന്റെ വീട്ടില്‍ ആശംസ നേരാന്‍ മമ്മൂട്ടിയും മോഹന്‍ലാലും കുടുംബ സമേതം എത്തിയിരുന്നു. രാവിലെ 8.45 - 9 മണിക്കിടെയാണ് മുഹൂര്‍ത്തം. വിവാഹം കഴിഞ്ഞയുടന്‍ പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ മടങ്ങും. 

വിദേശ സര്‍വകലാശാലയിലെ ബിരുദധാരിയാണ് വധു ഭാഗ്യാ സുരേഷ് ഗോപി. വരന്‍ ശ്രേയസ് മേനോന്‍ ബിസിനസ് ചെയ്യുന്നു. വിവാഹശേഷം ഇരുവരും ഉന്നതപഠനത്തിനായി വിദേശത്തേക്ക് പറക്കും എന്നാണ് സൂചന. സുരേഷ് ഗോപിയും ഭാര്യ രാധികയും മകള്‍ ഭാഗ്യയും ചേര്‍ന്ന് നേരിട്ടാണ് പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT