കാവൽ ട്രെയിലറിൽ നിന്ന് 
Entertainment

ഞാൻ വന്നിരിക്കുന്നത് കാവലിനാണ്, ആരാച്ചാരാക്കരുത്; ആക്ഷൻ കിം​ങ്ങായി സുരേഷ് ​ഗോപി; കാവൽ ട്രെയിലർ

മാസ് ഡയലോ​ഗുകൾകൊണ്ടും ആക്ഷൻ രം​ഗങ്ങൾകൊണ്ടും സമ്പന്നമാണ് ട്രെയിലർ

Author : സമകാലിക മലയാളം ഡെസ്ക്

വർഷങ്ങൾക്ക് ശേഷം ആക്ഷൻ സൂപ്പർസ്റ്റാറായി സുരേഷ് ​ഗോപിയെ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കാവലിലൂടെയാണ് പഴയ സുരേഷ് ​ഗോപി തിരിച്ചെത്തിയത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാസ് ഡയലോ​ഗുകൾകൊണ്ടും ആക്ഷൻ രം​ഗങ്ങൾകൊണ്ടും സമ്പന്നമാണ് ട്രെയിലർ. 

'തമ്പാന്‍' എന്ന ശക്തമായ കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. താരത്തിന്റെ രണ്ട് കാലഘട്ടത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. ആക്ഷനൊപ്പം കുടുംബബന്ധത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം. രഞ്ജി പണിക്കർ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. 

ഗുഡ്‍വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായർ, പൗളി വത്സന്‍ ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഛായാഗ്രഹണം നിഖിൽ  എസ് പ്രവീൺ. ബി കെ ഹരി നാരായണന്‍റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

ആദ്യ ഇന്ത്യന്‍ താരം! ചരിത്രമെഴുതി അര്‍ഷ്ദീപ് സിങ്

'എനിക്ക് ഫാൻസ് ക്ലബ്ബുകളോ അസോസിയേഷനോ ഇല്ല, പേര് വച്ചുള്ള ​ഗ്രൂപ്പുകളും വ്യാജം'; മുന്നറിയിപ്പുമായി ജേസൺ സഞ്ജയ്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result

'കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു'; കുഞ്ഞതിഥിയെ വരേവൽക്കാനൊരുങ്ങി സം​ഗീത്, ആശംസകളുമായി നസ്‌ലിനും മാത്യുവും