Suresh Krishna 
Entertainment

വഴിപോക്കന്റെ ബൈക്ക്, സുഹൃത്തുക്കളുടെ വസ്ത്രങ്ങള്‍; 38 വര്‍ഷം പഴക്കമുള്ള ഫോട്ടോഷൂട്ടുമായി സുരേഷ് കൃഷ്ണ

'വണ്ടിക്കാരന്‍ മുതല്‍ കാമറാമാനെ വരെ കണ്‍വിന്‍സ് ചെയ്തു'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രങ്ങളുമായി സുരേഷ് കൃഷ്ണ. സിനിമാ മോഹങ്ങളുമായി നടന്ന കാലത്തുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. 38 വര്‍ഷം മുമ്പെടുത്തെ ഫോട്ടോഷൂട്ടാണ് താരം പങ്കുവച്ചിരിക്കുന്നത്. സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു ഫോട്ടോഷൂട്ട് നടന്നത്.

ഇന്ന് ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ തന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടെന്നും ചില ഓര്‍മപ്പെടുത്തല്‍ മനസിലൂടെ കടന്നു പോകുന്നുണ്ട്. അതില്‍ സന്തഷവും സങ്കടവുമുണ്ടെന്നും സുരേഷ് കൃഷ്ണ പറയുന്നു. ചിത്രങ്ങളും താരത്തിന്റെ കുറിപ്പും ആരാധകരുടെ കയ്യടി നേടുകയാണ്. സുരേഷ് കൃഷ്ണയുടെ കുറിപ്പിലേക്ക്:

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

ഈ ഫോട്ടോകള്‍ക്ക് 38 വര്‍ഷം പഴക്കം ഉണ്ട്. സിനിമ മോഹമായി നടന്ന ഒരു ചെറുപ്പക്കാരന്‍ ഒരു ഫോട്ടോ ഷൂട്ട് സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തുന്നു. ഇത് ഇപ്പൊ കാണുമ്പോള്‍ മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടെങ്കിലും ചില ഓര്‍മപ്പെടുത്തല്‍ മനസ്സില്‍ കൂടി കടന്നു പോകുന്നു, അതില്‍ സന്തോഷവും സങ്കടവും ഓക്കെ കൂടി കലര്‍ന്നത്.

ക്രെഡിറ്റ്‌സ്

ഫോട്ടോ എടുത്തത് : പ്രിയപ്പെട്ട സുഹൃത്തുക്കള്‍

കോസ്റ്റ്യും : പല സുഹൃത്തുക്കളുടെ

ബൈക്ക് : ഒരു വഴിപോക്കന്റെ

മേക്കപ്പ് & സ്റ്റെെല്‍ : അതൊക്കെ അന്ന് വലിയ ചിലവാ

ഫിലിം റോള്‍ & ഫോട്ടോ : കടം

പിന്നാലെ കമന്റുകളുമായി സോഷ്യല്‍ മീഡിയയെത്തുന്നുണ്ട്. ''വണ്ടിക്കാരന്‍ മുതല്‍ കാമറാമാനെ വരെ കണ്‍വിന്‍സ് ചെയ്തു, ബൈക്കിന്റെ പുറത്തുള്ള ഇരിപ്പ് കണ്ടാല്‍ ആരും പറയില്ല സ്വന്തം ബൈക്ക് അല്ലെന്ന്.. അത്ര കണ്‍വിന്‍സിങ് ആണ്, പിന്നീട്.. 'തുമ്പ ചെന്നാഗിതെ 'എന്ന ഡയലോഗും പറഞ്ഞു 'കാരിമാടികുട്ടന്‍ 'മൂവില്‍ ഒരു റീ എന്‍ട്രി' എന്നിങ്ങനെയാണ് കമന്റുകള്‍.

ബെത്‌ലഹേം കുടുംബ യൂണിറ്റിലാണ് സുരേഷ് കൃഷ്ണ ഒടുവിലായി സ്‌ക്രീനിലെത്തിയത്. ചിത്രത്തിലെ പ്രകടനം കയ്യടി നേടിയിരുന്നു. വില്ലന്‍ വേഷങ്ങളില്‍ നിന്നും കോമഡിയിലേക്കുള്ള സുരേഷ് കൃഷ്ണയുടെ ചുവടുമാറ്റത്തെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇന്ന് സുരേഷ് കൃഷ്ണ അറിയപ്പെടുന്നത് കണ്‍വിന്‍സിങ് സ്റ്റാര്‍ എന്ന പേരിലാണെന്നതും ശ്രദ്ധേയമാണ്.

Suresh Krishna shares his 38 years old photoshoot. his captions wins social media attention.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും 'വെള്ളി' അണിഞ്ഞ് മലയാളി താരം ആന്‍സി സോജന്‍!

എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ അവസരം; 20 ഒഴിവുകൾ, അവസാന ഒക്ടോബർ 12

ഹൈ ജംപിലും വെള്ളിത്തിളക്കം! നേട്ടത്തിലേക്ക് ഉയർന്നത് സർവേശ് കുശാരെ

നാഷണൽ ഹെൽത്ത് മിഷനിൽ സ്റ്റാഫ് നഴ്സിന് അവസരം; മലപ്പുറത്ത് 11 ഒഴിവുകൾ

ഉറക്കമില്ല, ഡോക്ടർ പറഞ്ഞത് കേട്ട് പൊട്ടിച്ചിരിച്ചു; ഗുരുതര രോഗാവസ്ഥയെന്ന് കണ്ടെത്തിയപ്പോള്‍; അനുപം ഖേര്‍ പറയുന്നു