'അതൊരു ബഹുമതിയാകും'; എന്‍വിഡിയ പുറത്താക്കിയാല്‍ ജെന്‍സനെ നിയമിക്കാന്‍ തയ്യാറെന്ന് ഇലോണ്‍ മസ്‌ക്

മസ്‌കും ഹുവാങ്ങും തമ്മില്‍ വര്‍ഷങ്ങളായുള്ള ബന്ധമുണ്ട്
Elon Musk Offers to Hire Nvidia CEO Jensen Huang
Elon Musk Offers to Hire Nvidia CEO Jensen HuangAI Generated Image
Updated on: 
1 min read

വാഷിങ്ടന്‍: എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്ങിനെ കമ്പനി പുറത്താക്കിയാല്‍ തന്റെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ തയ്യാറാണെന്ന് ടെക് ബില്യണയര്‍ ഇലോണ്‍ മസ്‌ക്. ഹുവാങ്ങിനെ ജോലിക്കെടുക്കുന്നത് ബഹുമതിയായി കാണുമെന്നാണ് മസ്‌കിന്റെ പ്രതികരണം. വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ എന്‍വിഡിയയില്‍ ഹുവാങ്ങിനെ പുറത്താക്കാനുള്ള നീക്കം ശക്തമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മസ്‌കിന്റെ പ്രതികരണം. എക്സിലൂടെയായിരുന്നു മസ്‌കിന്റെ പ്രതികരണം. ജെന്‍സന്‍ ഹുവാങ്ങിനെ മസ്‌ക് നിയമിക്കണമെന്ന ആവശ്യവുമായി ഒരു ഉപയോക്താവ് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായാണ് 'അത് ഒരു ബഹുമതിയായിരിക്കും' (That would be an honour) എന്ന് മസ്‌ക് കുറിച്ചത്. ടെസ്ല, സ്പേസ് എക്സ് തുടങ്ങിയ കമ്പനികളുടെ മേധാവിയാണ് ഇലോണ്‍ മസ്‌ക്.

മസ്‌ക് ആദ്യമായല്ല ജെന്‍സന്‍ ഹുവാങ്ങിനെ പിന്തുണയ്ക്കുന്നത്. ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയും മസ്‌ക് അദ്ദേഹത്തെ പിന്തുണച്ചിരുന്നു. ഹുവാങ് വലിയൊരു മണ്ടത്തരം ചെയ്‌തെങ്കിലും അതിന് പിന്നില്‍ മോശം ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും അമേരിക്കയുടെ എഐ മേഖലയിലെ മുന്നേറ്റത്തിന് നിര്‍ണായക സംഭാവന നല്‍കിയ സംരംഭകനാണ് അദ്ദേഹമെന്നുമുള്ള പോസ്റ്റിനെ മസ്‌ക് പിന്തുണച്ചിരുന്നു. മസ്‌കും ഹുവാങ്ങും തമ്മില്‍ വര്‍ഷങ്ങളായുള്ള ബന്ധമുണ്ട്. 2016ല്‍ ഓപ്പണ്‍എഐയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന കാലത്ത് മസ്‌ക് എന്‍വിഡിയയുടെ ആദ്യ എഐ സൂപ്പര്‍ കമ്പ്യൂട്ടറായ എന്‍വിഡിയ ഡിജിഎക്സ്-1 വാങ്ങിയിരുന്നു. ഇതിന്റെ ആദ്യ യൂണിറ്റ് ജെന്‍സന്‍ ഹുവാങ് നേരിട്ട് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഓപ്പണ്‍എഐ ഓഫീസിലെത്തി മസ്‌കിന് കൈമാറുകയായിരുന്നു.

വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് എന്‍വിഡിയ സിഇഒയുടെ സ്ഥാനത്തിന് ഭീഷണിയായിരിക്കുന്നത്. ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ആലീസ് ഹുവാങ്ങുമായുള്ള ബന്ധം ജെന്‍സന്‍ ഹുവാങ് സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ എന്‍വിഡിയയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ കിംബര്‍ലി പവലുമായും ഹുവാങ്ങിന് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ആലീസ് ഹുവാങ്ങിന് ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന ആരോപണവും അമേരിക്കയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും വിവാദം കൂടുതല്‍ ശക്തമാക്കി. ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ് എന്‍വിഡിയ.

ഹുവാങ്ങിന്റെ ഭാവി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന് പകരക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികളും കമ്പനി പരിഗണിക്കുന്നുണ്ട്. അതേസമയം, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഹുവാങ്ങിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഹുവാങ് മാന്യനായ വ്യക്തിയാണെന്നും അമേരിക്കയ്ക്കായി മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയതെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍ എന്‍വിഡിയയിലെ തന്റെ ഭാവി എന്താകുമെന്ന കാര്യത്തില്‍ ജെന്‍സന്‍ ഹുവാങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Elon Musk Offers to Hire Nvidia CEO Jensen Huang
ചൈനയ്ക്ക് എന്‍വിഡിയയുടെ എഐ ചിപ്പുകള്‍ ലഭിക്കുന്നത് എങ്ങനെ? യുഎസ് നിയന്ത്രണം മറികടക്കാന്‍ പുതു വഴികള്‍
Elon Musk Offers to Hire Nvidia CEO Jensen Huang
ചൈനീസ് പൗര, മുന്‍ മാധ്യമപ്രവര്‍ത്തക, ചാരസംഘടനയുമായി ബന്ധം? ആരാണ് ആലീസ് ഹുവാങ്?
Elon Musk Offers to Hire Nvidia CEO Jensen Huang
എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് പുറത്തേക്ക് ? പകരക്കാരാകാൻ ഈ മൂന്ന് പേർ....
Summary

Elon Musk Ready to Hire Jensen Huang If Nvidia Fires Him

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER